Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightകടലില്‍പ്പെടുന്നവരെ...

കടലില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നോക്കുകുത്തി

text_fields
bookmark_border
കടലില്‍പ്പെടുന്നവരെ രക്ഷിക്കാനുള്ള സംവിധാനങ്ങള്‍ നോക്കുകുത്തി
cancel

വിഴിഞ്ഞം: കടലിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള സംവിധാനങ്ങൾ പ്രഹസനം. കടലിൽപ്പെടുന്നവരെ രക്ഷിക്കാൻ നിരവധി സ൪ക്കാ൪ സംവിധാനങ്ങളാണ് വിഴിഞ്ഞത്ത് സജ്ജീകരിച്ചിട്ടുള്ളത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, കോസ്റ്റ് ഗാ൪ഡ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ്, സൂനാമി മുന്നറിയിപ്പ് സംവിധാനം, തൽസമയ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം, ടൈഡൽ ആൻഡ് വേവ്സ്റ്റേഷൻ തുടങ്ങിയവയാണ് അവയിൽ ചിലത്. ഈ സംവിധാനങ്ങളൊന്നും യഥാസമയം മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം കിട്ടാതാവുകയാണ്. ആഴ്ചകൾക്കുള്ളിൽ രണ്ട് മത്സ്യത്തൊഴിലാളികളെയാണ് കടലിൽ കാണാതായത്. അതിൽ ഒരാളുടെ മൃതദേഹം കിട്ടിയെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ ജയിംസിനെ (35)യാണ് ഇതുവരെ കണ്ടെത്താനാകാത്തത്. ആഗസ്റ്റ് ആദ്യ ആഴ്ചയാണ് ഇയാളെ മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കടലിൽ കാണാതായത്. പുല്ലുവിളയ്ക്ക് സമീപത്തെ കടലിൽ കാണാതായ കരിങ്കുളം സ്വദേശി വിൻസൻെറ (38) മൃതദേഹം ഞായറാഴ്ച പുല൪ച്ചെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാ൪ഡിൻെറ സേവനപ്രവ൪ത്തനം വളരെ വൈകിയാണ് ലഭിക്കാറ്. കോസ്റ്റ് ഗാ൪ഡിൻെറ സേവനം ലഭിക്കണമെങ്കിൽ ജില്ലാ കലക്ട൪ വഴിമാത്രം ബന്ധപ്പെട്ടാലേ നടക്കുകയുള്ളൂ. തീര സംരക്ഷണ സേനക്ക് മാത്രമാണ് 30 നോട്ടിക്കൽ മൈലിനപ്പുറം വേഗവും അത്യാധുനിക സൗകര്യങ്ങളുള്ള വെസൽ സംവിധാനമുള്ളത്. അതിനാലാണ് മത്സ്യത്തൊഴിലാളികൾ ഇവരുടെ സഹായം തേടാൻ ശ്രമിക്കുന്നത്. ഇവരുടെ പ്രവ൪ത്തനം സുതാര്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഭാഗത്തുനിന്ന് പരക്കെ ഉയരുന്ന ആവശ്യം.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻെറ ഇൻറ൪ സെപ്റ്റ൪ബോട്ട് പ്രവ൪ത്തനരഹിതമായി കട്ടപ്പുറത്തായിട്ട് മാസങ്ങളായി. മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗമുണ്ടെങ്കിലും കടലിൽ ഇറങ്ങി രക്ഷാപ്രവ൪ത്തനം നടത്താനുള്ള പരിചയമോ പരിശീലനമോ ലഭിച്ചിട്ടില്ല. മതിയായ എണ്ണം ലൈഫ് ഗാ൪ഡുകളില്ലാത്തതിനാൽ ഇക്കൂട്ടരും കടലിൽ ചെറുതായി തെരച്ചിൽ നടത്തി അവസാനിപ്പിക്കും.
അഞ്ച് ലൈഫ് ഗാ൪ഡുകൾമാത്രമാണ് നിലവിൽ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ ഉള്ളത്. ഇവരുടെ എണ്ണം വ൪ധിപ്പിക്കണമെന്ന് നാളുകളായി ആവശ്യമുണ്ട്്.
വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനും ബോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അതും സാങ്കേതിക പ്രശ്നങ്ങളാൽ ഒതുക്കി ഇട്ടിരിക്കുകയാണ്. സൂനാമി മുന്നറിയിപ്പ് സംവിധാനം, തൽസമയ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയവ പ്രവ൪ത്തിക്കുന്നില്ല. ടൈഡൽ ആൻഡ് വേവ് സ്റ്റേഷൻ നി൪മിച്ചിട്ടുണ്ടെങ്കിലും പ്രവ൪ത്തന സജ്ജമാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story