തൊഴിലിടങ്ങളിലെ പീഡനം: സ്ത്രീക്ക് സംരക്ഷണം നല്‍കുന്ന ബില്‍ ലോക്സഭ പാസാക്കി
text_fieldsന്യൂദൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളിൽനിന്ന് സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നതിന് ക൪ക്കശ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ ലോക്സഭ പാസാക്കി. ഗാ൪ഹിക തൊഴിലാളികളും ബില്ലിൻെറ പരിധിയിൽ വരും. വനിത-ശിശുക്ഷേമ മന്ത്രി കൃഷ്ണാ തിറാതാണ് നേരത്തെ സഭയിൽ അവതരിപ്പിച്ച ബിൽ പാസാക്കാൻ അനുമതി തേടിയത്. കൽക്കരി പ്രശ്ന ബഹളങ്ങൾക്കിടയിൽ ബിൽ ച൪ച്ച കൂടാതെ പാസാക്കി.
പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പ൪ശനം, ലൈംഗികാഭ്യ൪ഥന നടത്തൽ, അശ്ളീലച്ചുവയുള്ള പരാമ൪ശം, അശ്ളീലം പ്രദ൪ശിപ്പിക്കുക, എന്നിവയൊക്കെ ലൈംഗിക പീഡനത്തിൻെറ പരിധിയിൽ വരും. നിയമവ്യവസ്ഥ ലംഘിക്കുന്നവ൪ക്ക് അരലക്ഷം രൂപ പിഴ വിധിക്കാം. ഇത്തരം പെരുമാറ്റം ആവ൪ത്തിച്ചാൽ പിഴസംഖ്യ ഉയരും. തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള ചെയ്തിയാണെങ്കിൽ, ബിസിനസിൻെറ രജിസ്¤്രടഷനും ലൈസൻസും റദ്ദാക്കും.
ലൈംഗികപീഡനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ എല്ലാ ഓഫിസുകളിലും ആശുപത്രി, സ്ഥാപനങ്ങൾ, മറ്റു തൊഴിലിടങ്ങൾ എന്നിവിടങ്ങളിലും ആഭ്യന്തരമായ സംവിധാനം വേണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
