വിവാഹസംഘം സഞ്ചരിച്ച വാന്‍ മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു
text_fieldsവെട്ടത്തൂ൪: വിവാഹസംഘം സഞ്ചരിച്ച ട്രാവല൪ വാൻ മറിഞ്ഞ് യാത്രക്കാരിൽ രണ്ടുപേ൪ക്ക് നിസ്സാര പരിക്കേറ്റു. ഇവ൪ക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. പട്ടാമ്പി കൊപ്പത്തെ വരൻെറ വീട്ടിൽനിന്ന് മണ്ണാ൪മല ഇമ്മു ഓഡിറ്റോറിയത്തിലേക്ക് വന്ന വാനാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് 3.30ന് കാര്യാവട്ടം വില്ലേജ് ഓഫിസിന് സമീപം കൊടക്കാട്ട് പടിയിലാണ് അപകടം. ഓഡിറ്റോറിയം എവിടെയെന്നറിയാതെ മേലാറ്റൂ൪ റോഡിലൂടെ വഴിതെറ്റിപ്പോയി തിരിച്ചുവരുമ്പോഴാണ് മൺതിട്ടയിലിടിച്ച് വാൻ മറിഞ്ഞത്. 20ഓളം പേരാണ് വാനിലുണ്ടായിരുന്നത്. അമിത വേഗത്തിലായിരുന്ന വാനിൻെറ ടയ൪ എഡ്ജിറങ്ങി നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാ൪ രക്ഷാപ്രവ൪ത്തനത്തിന് നേതൃത്വം നൽകി. മേലാറ്റൂ൪ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
