മഴ തുടരും
text_fieldsതിരുവനന്തപുരം: ബുധനാഴ്ച രാവിലെവരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴ ലഭിക്കുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45-55 കിലോമീറ്റ൪ വേഗം ആ൪ജിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാ൪ ശ്രദ്ധിക്കണം.
കാലവ൪ഷം ശക്തിപ്പെടാൻ അനുയോജ്യമായ സാഹചര്യങ്ങൾ അറബിക്കടലിലും ഒഡിഷ തീരത്തും രൂപപ്പെടുകയായിരുന്നു. ന്യൂനമ൪ദപാത്തി രൂപംകൊണ്ടതിനാൽ ഏതാനും ദിവസംകൂടി മഴ തുടരും. കടൽകാറ്റിൻെറ വേഗം കൂടിയത് കടൽക്ഷോഭം ശക്തിപ്പെടാനും കാരണമായി.
തിങ്കളാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിലും സംസ്ഥാന വ്യാപകമായി മഴ ലഭിച്ചു. കുന്ദംകുളത്ത് എട്ട് സെ.മീറ്ററും തളിപ്പറമ്പിൽ ആറും ഹോസ്ദു൪ഗ്, ഇരിക്കൂ൪, വൈത്തിരി എന്നിവിടങ്ങളിൽ അഞ്ചും കുടലു, ഒറ്റപ്പാലം എന്നിവിടങ്ങളിൽ നാല് സെ.മീ വീതവും മഴ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
