മെക്സിക്കന്‍ പത്രപ്രവര്‍ത്തകക്ക് ‘ഗോള്‍ഡന്‍ പെന്‍’
text_fieldsകീവ്: വാൻ-ഇൻഫ്ര ഏ൪പ്പെടുത്തിയ ഗോൾഡൻ പെൻ ഫോ൪ ഫ്രീഡം അവാ൪ഡിന് പ്രമുഖ മെക്സിക്കൻ പത്രപ്രവ൪ത്തക അനബൽ ഹെ൪ണാഡ്സ് അ൪ഹയായി. മെക്സിക്കൻ ഭരണകൂടത്തിൽ നടക്കുന്ന അഴിമതിക്കെതിരെ തയാറാക്കിയ അന്വേഷണാത്മക റിപ്പോ൪ട്ടുകളാണ് അനബലിനെ പുരസ്കാരത്തിന് അ൪ഹയാക്കിയത്.
1961 മുതൽ പത്രസ്വാതന്ത്ര്യത്തിനായി തൂലിക ചലിപ്പിക്കുന്ന വ്യക്തികൾക്കോ സ്ഥാപനത്തിനോ ആണ് വാൻ-ഇൻഫ്രാ ഗോൾഡൻ പെൻ അവാ൪ഡ് നൽകിവരുന്നത്. മെക്സികോയിലെ പ്രമുഖ പത്രസ്ഥാപനങ്ങളിൽ പ്രവ൪ത്തിച്ചിട്ടുള്ള അനബൽ തൻെറ പിതാവിൻെറ ദുരൂഹ മരണത്തിനു ശേഷമാണ് അന്വേഷണാത്മക പത്രപ്രവ൪ത്തനത്തിലേക്ക് തിരിയുന്നത്.
വധഭീഷണി പോലും നേരിട്ടുകൊണ്ടാണ് അനബൽ അഴിമതിക്കെതിരെയും രാജ്യത്തെ മയക്കുമരുന്നു മാഫിയക്കെതിരെയും ആഞ്ഞടിച്ചത്. അവരുടെ ‘ദ ഡ്രഗ് ലോഡ്സ്’ എന്ന പുസ്തകം മയക്കുമരുന്നു മാഫിയയെക്കുറിച്ചും രാജ്യത്തിൻെറ ഉന്നത പദവിയിലിരിക്കുന്നവ൪പോലും ഉൾപ്പെടുന്ന സംഘം നടത്തിയ വൻ അഴിമതികളെ കുറിച്ചുമുള്ള തുറന്നെഴുത്താണ്.
ഒരു പത്രപ്രവ൪ത്തകയും അഴിമതിയുടെ സംഘടിത രൂപവും തമ്മിലുള്ള പോരാട്ടത്തിൻെറ ബാക്കിയായാണ് തനിക്ക് കിട്ടിയ പുരസ്കാരമെന്ന് അനബൽ പറഞ്ഞു. ഉക്രൈനിലെ കീവിൽ നടക്കുന്ന വേൾഡ് ന്യൂസ് പേപ്പ൪ കോൺഗ്രസിൻെറ ഉദ്ഘാടനച്ചടങ്ങിൽ അനബൽ ഹെ൪ണാഡ്സ് പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
