കൊടുങ്ങല്ലൂരിലെ ഹോട്ടലില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു
text_fieldsകൊടുങ്ങല്ലൂ൪: സ്വത്ത് ത൪ക്കവുമായി ബന്ധപ്പെട്ട മധ്യസ്ഥ ച൪ച്ചക്കിടെ സഹോദരൻെറ വെടിയേറ്റ് ബസുടമ മരിച്ചു. കൊടുങ്ങല്ലൂ൪ മേഖലയിൽ സ൪വീസ് നടത്തുന്ന റൂബി ബസുകളുടെ ഉടമ എറിയാട് പുന്നയ്ക്കപറമ്പിൽ പരേതനായ കൃഷ്ണൻെറ മകൻ ബാബുവാണ് (46) കൊല്ലപ്പെട്ടത്. ബാബുവിൻെറ ജ്യേഷ്ഠൻ രഘുനാഥാണ് (54)വെടിയുതി൪ത്തത്. സംഭവ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രഘുനാഥിനെ പൊലീസ് പിന്തുട൪ന്ന് പിടികൂടുകയായിരുന്നു. ച൪ച്ചയിൽ പങ്കെടുത്ത ഇരുവരുടെയും മൂത്ത സഹോദരൻ കാ൪ത്തികേയൻ ഓടി രക്ഷപ്പെട്ടു.
ശ്രീനാരായണപുരം ശാന്തിപുരം കല്ലട റസിഡൻസിയിൽ തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. രഘുനാഥ് ഈയിടെയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. മൂവരും ചേ൪ന്ന് ബസ് സ൪വീസിന് പുറമെ റിയൽ എസ്റ്റേറ്റ് ഇടപാടും നടത്തിയിരുന്നു. ഇതിനിടയിലാണ് ഭിന്നിപ്പും ത൪ക്കവും ഉടലെടുത്തത്. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.വി. രമേശൻെറ സാന്നിധ്യത്തിലായിരുന്നു മധ്യസ്ഥ ച൪ച്ച. സംസാരത്തിനിടെ പ്രകോപിതനായ രഘുനാഥ് പാൻറ്സിനുള്ളിൽ കരുതിയിരുന്ന റിവോൾവ൪ എടുത്ത് നിറയൊഴിക്കുകയായിരുന്നു. ഇടനെഞ്ചിൽ വെടിയേറ്റ ബാബു നിലത്ത് വീണു. ഇയാളെ ഉടൻ കൊടുങ്ങല്ലൂ൪ മോഡേൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെടിവെച്ച ശേഷം കാറിൽ കടന്നുകളഞ്ഞ രഘുനാഥിനെ പൊലീസ് കൊടുങ്ങല്ലൂ൪ ചന്തപ്പുരയിൽ വെച്ചാണ് പിടികൂടിയത്. ഇ.വി. രമേശൻ വിവരമറിയിച്ചതനുസരിച്ച് മതിലകം എസ്.ഐ സി. മിഥുനും പാ൪ട്ടിയും എത്തിയാണ് ബാബുവിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മോഡേൺ ആശുപത്രി മോ൪ച്ചറിയിൽ. അറസ്റ്റിലായ രഘുനാഥ് ഗൾഫിൽ റൂബി കാ൪ഗോ സ൪വീസ് സ്ഥാപനം നടത്തുകയാണ്.
ജില്ലാ പൊലീസ് സൂപ്രണ്ട് അഷറഫ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബിജു ഭാസ്ക൪, കൊടുങ്ങല്ലൂ൪ സി.ഐ വി.എസ്. നവാസ് എന്നിവരും സ്ഥലത്തെത്തി. പ്രീതയാണ് ബാബുവിൻെറ ഭാര്യ. മക്കൾ: അഞ്ജു, രേഷ്മ. രഘുനാഥും, കാ൪ത്തികേയനും കൂടാതെ ഗൗരി, ഗിരിജ, പരേതയായ ശാന്ത എന്നിവ൪ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
