Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദല്‍ഹിയില്‍ സംഘര്‍ഷം;...

ദല്‍ഹിയില്‍ സംഘര്‍ഷം; കേരള സ്കൂളിന് കല്ലേറ്

text_fields
bookmark_border
ദല്‍ഹിയില്‍ സംഘര്‍ഷം; കേരള സ്കൂളിന് കല്ലേറ്
cancel

ന്യൂദൽഹി: വാഹനപരിശോധനക്കിടെ യുവാവിനെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തിയതിൽ രോഷാകുലരായ നാട്ടുകാ൪ ന്യൂദൽഹി മയൂ൪ വിഹാറിൽ ആക്രമണമഴിച്ചുവിട്ടു. മലയാളികൾ തിങ്ങിത്താമസിക്കുന്ന മയൂ൪ വിഹാ൪ ഫേസ് ത്രീയിലാണ് സംഭവം. സ്ഥലത്തെ കേരള സ്കൂളിനു നേരെയും കല്ലേറുണ്ടായി.
ഞായറാഴ്ച വൈകീട്ട് മയൂ൪വിഹാറിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ ബെക്കുകാരനെ പിന്തുട൪ന്ന പൊലീസ് സംഘം ലാത്തിയെറിഞ്ഞ് വീഴ്ത്തിയിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഗുഡ്ഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് മരിച്ചുവെന്ന് അഭ്യൂഹം പരന്നതിനെ തുട൪ന്ന് നാട്ടുകാ൪ അക്രമമഴിച്ചുവിടുകയായിരുന്നു. പൊലീസ് വാഹനവും ചെക്പോസ്റ്റും കത്തിച്ചു. ഇതിനിടെയാണ് കോളജുകൾ അടക്കമുള്ള സ്ഥാപനങ്ങൾ അക്രമിച്ചത്.
രാത്രി വൈകിയും സംഘ൪ഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story