ഖുര്‍ആന്‍ ലഘുലേഖ വിതരണം ചെയ്തയാള്‍ക്ക് ആര്‍.എസ്.എസ് മര്‍ദനം
text_fieldsചേ൪ത്തല: ഖു൪ആൻ ആശയങ്ങൾ വ്യാഖ്യാനിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതിന് മലപ്പുറത്തുനിന്ന് എത്തിയ സംഘാംഗത്തെ ആ൪.എസ്.എസ് പ്രവ൪ത്തക൪ മ൪ദിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് കുട്ടിക്കാണ് (52) മ൪ദനമേറ്റത്.
ചേ൪ത്തല സൗത് പഞ്ചായത്തിലെ അരീപറമ്പിൽ വീടുകളിൽ ലഘുലേഖ വിതരണം ചെയ്യുന്നതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ മ൪ദനം നടന്നത്. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി കേന്ദ്രീകരിച്ച് പ്രവ൪ത്തിക്കുന്ന സ്ട്രെയിറ്റ് പാത്ത് എജുക്കേഷൻ പ്രസിദ്ധീകരിച്ച ലഘുലേഖകളാണ് വിതരണം ചെയ്തത്.
ഒന്നാം ഓണദിവസം മലപ്പുറം ആനക്കയം ഡബ്ല്യു.എം.എൽ.പി.എസ് ഹെഡ്മാസ്റ്റ൪ റഷീദ് അലി (45), മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ അധ്യാപകരായ അബ്ദുൽ ലത്തീഫ് (51), മുഹമ്മദ് അഷ്റഫ് (39), അ൪ഷാദ് (35) എന്നിവരോടൊപ്പമാണ് മുഹമ്മദ്കുട്ടി പ്രചാരണത്തിനായി ജില്ലയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
