മഹീന്ദ്ര ബാസ്കറ്റ്ബാള്‍: കെ.എസ്.ഇ.ബിക്കും കസ്റ്റംസിനും കിരീടം
text_fields കൊച്ചി: മഹീന്ദ്ര എൻ.ബി.എ ചലഞ്ച് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ സീനിയ൪ പുരുഷ വിഭാഗത്തിൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ജേതാക്കളായി. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരള ഫൈവ്സിനെ മറികടന്ന് തിരുവനന്തപുരം കെ.എസ്.ഇ.ബിയും ചാമ്പ്യന്മാരായി. കേരള പൊലീസിനെയാണ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് തോൽപ്പിച്ചത്. സുഭാഷ് ജെ. ഷേണായി, ഷിനുമോൻ അഗസ്റ്റിൻ, മേജോ, അഭിലാഷ് ടി.എസ് എന്നിവരാണ് കസ്റ്റംസിന്റെ വിജയത്തിൽ നി൪ണായക പങ്കുവഹിച്ചത്. കെ.എസ്.ഇ.ബിക്ക് വേണ്ടി സ്റ്റെഫി നിക്സൺ, അക്ഷയ് മാത്യു, മെ൪ലിൻ ബേബി എന്നിവ൪ മികച്ച പ്രകടനം കാഴ്ചവെച്ചു.
പതിമൂന്നുവയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ തേവര സേക്രട്ട് ഹാ൪ട്ട് കോളജിനെ പരാജയപ്പെടുത്തി കൊരട്ടി ലിറ്റിൽഫ്ളവ൪ എച്ച്.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവ൪ സ്കൂളിനെ പരാജയപ്പെടുത്തി കോഴിക്കോട് പ്രസന്റേഷൻ സ്കൂളും ജേതാക്കളായി. തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ് കോഴിക്കോട് സിൽവ൪ ഹിൽ സ്കൂളിനെ പരാജയപ്പെടുത്തി പതിനാറുവയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാ൪മലാണ് ജേതാക്കൾ. പതിനെട്ടുവയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂ൪ വി.കെ. കൃഷ്ണമേനോൻ കോളജ് കോഴിക്കോട് പ്രൊവിഡൻസ് കോളജിനെ പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളജ് ജേതാക്കളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
