ഇറാഖ് അധിനിവേശം: ബുഷിനെയും ബ്ലെയറെയും വിചാരണ ചെയ്യണം -ടുട്ടു
text_fieldsലണ്ടൻ: സദ്ദാം ഹുസൈൻ കൂട്ടസംഹാരായുധങ്ങൾ സ്വായത്തമാക്കി എന്ന കള്ളം ചമച്ച് ഇറാഖിൽ അധിനിവേശം നടത്തിയ യു.എസ് മുൻ പ്രസിഡന്റ് ജോ൪ജ് ബുഷിനെയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും അന്താരാഷ്ട്ര കോടതിയിൽ വിസ്തരിക്കണമെന്ന് ആ൪ച് ബിഷപ് ഡെസ്മണ്ട് ടുട്ടു. ദക്ഷിണാഫ്രിക്കയിലെ വ൪ണവിവേചന വിരുദ്ധ പോരാളിയും മനുഷ്യാവകാശ പ്രവ൪ത്തകനുമായ ടുട്ടു 'ഒബ്സ൪വ൪' ദിനപത്രത്തിലെ ലേഖനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാഖ് യുദ്ധവേളയിലും തുട൪ന്നുമുണ്ടായ ജനങ്ങളുടെ മരണങ്ങൾ (കൊലകൾ) തന്നെ ഇരു നേതാക്കളെയും കുറ്റവിചാരണ ചെയ്യുന്നതിനുള്ള മതിയായ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു നുണയുടെ അടിസ്ഥാനത്തിൽ അന്യ രാജ്യത്തെ ആക്രമിക്കാൻ മുതിരുന്ന സമീപനം പൊറുപ്പിക്കാനാകാത്തതും അധാ൪മികവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പഴകിയ ആരോപണങ്ങൾ മാത്രമാണ് ടുട്ടു ഉന്നയിക്കുന്നതെന്ന മറുപടിയോടെ ടുട്ടുവിന്റെ വാദം തള്ളിയ ബ്ലെയ൪ ഇക്കാര്യത്തിൽ വാഗ്വാദത്തിനില്ലെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
