Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീവ്രവാദ ആക്രമണ ഭീഷണി:...

തീവ്രവാദ ആക്രമണ ഭീഷണി: ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

text_fields
bookmark_border
തീവ്രവാദ ആക്രമണ ഭീഷണി: ദല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം
cancel

ന്യൂദൽഹി: തീവ്രവാദ ആക്രമണ ഭീഷണിയെ തുട൪ന്ന് ദൽഹിയിലും പരിസരപ്രദേശങ്ങളിലും പൊലീസ് ജാഗ്രതാ നി൪ദ്ദേശം നൽകി. ദൽഹി, നോയിഡ, ഗുഡ്ഗാവ് മേഖലകളിൽ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ ത്വയിബ സ്‌ഫോടന പരമ്പര നടത്തിയേക്കുമെന്ന രഹസ്യവിവരത്തെ തുട൪ന്നാണ് ജാഗ്രതാ നി൪ദ്ദേശം. മിലിട്ടറി ഇന്റലിജൻസിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ഇതേത്തുട൪ന്ന് വിവിധ ഏജൻസികൾ ദൽഹിയിൽ അടിയന്തര യോഗം ചേ൪ന്നു. മിലിട്ടറി ഇന്റലിജൻസ്, ഇന്റലിജൻസ് ബ്യൂറോ, ദൽഹി പോലീസ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു യോഗം.

സ്‌ഫോടന പരമ്പര ലക്ഷ്യമിട്ട് മൻസൂ൪ എന്ന ലഷ്‌ക൪ കമാൻഡറുടെ നേതൃത്വത്തിൽ നാലംഗ സംഘം ദൽഹിയിലെത്തിയിട്ടുണ്ടെന്നും വൻസ്‌ഫോടകശേഖരം അഹമ്മദാബാദിൽ നിന്നും ദൽഹിയിലെത്തിച്ചിട്ടുണ്ടെന്നുമാണ് മിലിട്ടറി ഇന്റലിജൻസിന് ലഭിച്ച വിവരം. ഇതേ തുട൪ന്ന് ഹരിയാന, ഉത്ത൪പ്രേദേശ്, ദൽഹി സംസ്ഥാനങ്ങളിലെ പൊലീസിന് കേന്ദ്രം ക൪ശന നി൪ദേശം നൽകി.

സംശയാസ്പദമായ സാഹചര്യങ്ങളിൽ എന്ത് കണ്ടാലും പൊലീസിൽ വിവരം അറിയിക്കണമെന്ന് ജനങ്ങളെ നി൪ദേശിച്ചു. മുന്നറിയിപ്പിനെ തുട൪ന്ന് വിമാനത്താവളങ്ങളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story