Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപ്രതിയുടെ ഫോട്ടോ...

പ്രതിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തതിന് കേസ്

text_fields
bookmark_border
പ്രതിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തതിന് കേസ്
cancel

ചാവക്കാട്: ചാവക്കാട് കോടതിയിൽ പ്രതിയുടെ ഫോട്ടോ എടുത്ത വാദിയുടെ പേരിൽ മജിസ്ട്രേറ്റിൻെറ നി൪ദേശാനുസരണം പൊലീസ് കേസെടുത്തു. ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പ്രതിയുടെ പടം മൊബൈൽ ഫോണിൽ പക൪ത്തിയ കൂനംമൂച്ചി തരകൻ മേലൂട്ട് ജോബി വ൪ഗീസിൻെറ (54) പേരിലാണ് എസ്.ഐ കെ. മാധവൻകുട്ടി കേസെടുത്തത്. ശനിയാഴ്ച കോടതിക്ക് പുറത്ത് വെച്ചാണ് ഫോട്ടോ എടുത്തത്.
പ്രതിസ്ഥാനത്തുള്ളയാൾ മജിസ്ട്രേറ്റ് ആ൪.എൽ. ബൈജുവിനോട് പരാതി പറഞ്ഞതിനെത്തുട൪ന്ന് പൊലീസിനെ വിളിച്ച് ജോബിയുടെ പേരിൽ കേസെടുക്കാൻ നി൪ദേശിക്കുകയായിരുന്നു. കോടതിയിൽ മൊബൈൽ ഉപയോഗിച്ചതിനാണ് കേസെടുത്തതെന്ന് എസ്.ഐ പറഞ്ഞു.

Show Full Article
TAGS:
Next Story