അങ്കറ സ്ക്രാപ്യാഡില്‍ തീവെക്കാനുള്ള ശ്രമത്തിനിടെ രണ്ടു ഇറാനികളെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: തീ പിടിത്തം നിരന്തരമായി ആവ൪ത്തിക്കുന്ന അങ്കറയിലെ സ്ക്രാപ്യാഡിൽ പ്രതികളെ കണ്ടെത്താനാവാതെ അധികൃത൪ ഉഴലുന്നതിനിടെ കഴിഞ്ഞ ദിവസം രണ്ടു ഇറാനികളെ പൊലീസ് പിടികൂടി.
സ്ക്രാപ്യാഡിലെ പഴയ ഫ൪ണിച്ചറുകളും തടിക്കഷ്ണങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിന് തീ വെക്കാൻ ഇവ൪ കഴിഞ്ഞ ദിവസം ശ്രമം നടത്തുന്നത് ഏരിയയിൽ പട്രോളിംങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിൻെറ കണ്ണിൽപ്പെടുകയായിരുന്നു. രണ്ടംഗ സംഘത്തെ ദൂരത്ത്നിന്ന് നിരീക്ഷിച്ച പൊലീസ് പതുക്കെ ഇവരുടെ അടുത്തെത്തിയെങ്കിലും ഇതറിഞ്ഞ യുവാക്കൾ ശ്രമം ഉപേക്ഷിച്ച് ഓടി.
എന്നാൽ എല്ലാറ്റിനും തയാറായി പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് ഇരുവരെയും ഓടിച്ചിട്ട്പിടികൂടി. തുട൪ന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇവരുടെ വാഹനവും വാഹനത്തിനുള്ളിൽ തീപിടിപ്പിക്കാൻ ഉപയോഗിക്കുന്ന ഇന്ധനവും പൊലീസ് കണ്ടെത്തി. ഇവ൪ പിടിയിലായതോടെ ഏതാനും മാസങ്ങൾക്ക് മുമ്പ് ‘റഹ്യ’യിലെ ടയ൪ മലയിൽ തീപിടിച്ച സംഭവത്തിൻെറയും സ്ക്രാപ്യാഡിലെ തന്നെ മറ്റ് തീപിടിത്തങ്ങളുടെയും ചുരുളഴിയുമെന്നാണ് പൊലീസിൻെറ പ്രതീക്ഷ.
പഴുതുകളെല്ലാം ഇല്ലാതാക്കിയിട്ടും തീപിടിത്തം വീണ്ടും ആവ൪ത്തിക്കുന്നതിൻെറ കാരണം കണ്ടെത്താൻ അധികൃത൪ ഉ൪ജിത ശ്രമത്തിലായിരുന്നു. കരുതികൂട്ടി ആരോ തീ വെക്കുന്നത് തന്നെയാണെന്ന നിഗമനത്തിലെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനോ പിടികൂടാനോ ഇതുവരെ സാധിച്ചിരുന്നില്ല. വൈദ്യുതി കാബിളുകളും മറ്റും കത്തിച്ച് ചെമ്പും മറ്റ് ലോഹങ്ങളും മോഷ്ടിച്ച് വിൽക്കുന്ന ഇന്ത്യക്കാരടങ്ങുന്ന ഏഷ്യക്കാരടങ്ങുന്ന ഏഷ്യൻ സംഘത്തെയായിരുന്നു ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നത്. ഇതിനിടെയാണ് ഇറാൻ വംശജരായ രണ്ടുപേ൪ പിടിയിലാകുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിന് പിന്നിൽ പ്രവ൪ത്തിക്കുന്ന വൻ റാക്കറ്റിനെ വലയിലാക്കാനാവും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
