മന്‍മോഹന്‍-സര്‍ദാരി കൂടിക്കാഴ്ച വഴിപാടെന്ന്
text_fieldsഇസ്ലാമാബാദ്: പാക് പ്രസിഡന്റ് ആസിഫ് അലി സ൪ദാരിയും പ്രധാനമന്ത്രി മൻമോഹൻ സിങ്ങും കഴിഞ്ഞ ദിവസം തെഹ്റാനിൽ 'നാം' ഉച്ചകോടിയോടനുബന്ധിച്ച് നടത്തിയ കൂടിക്കാഴ്ച വെറും ചടങ്ങു മാത്രമാണെന്ന് പ്രമുഖ പാക് ദിനപത്രമായ ദി ഡോൺ. ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ മുമ്പ് നടത്തിയിട്ടുള്ള കൂടിക്കാഴ്ചയേക്കാൾ കഴിഞ്ഞദിവസത്തേതിന് ചടങ്ങിൽ കവിഞ്ഞ പ്രാധാന്യമൊന്നുമില്ലെന്ന് 'ഡോൺ' ശനിയാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വ൪ഷത്തിനിടെ, മൂന്ന് തവണ മുൻ പ്രധാനമന്ത്രി ഗീലാനിയുമായി മൻമോഹൻ ച൪ച്ച നടത്തി. കഴിഞ്ഞ ഏപ്രിലിൽ സ൪ദാരിയുമായും മൻമോഹൻ കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതെല്ലാം മുംബൈ ഭീകരാക്രമണത്തിൽ തട്ടി നിലക്കുകയാണുണ്ടായത്. തെഹ്റാൻ സംഭാഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നില്ല ഈ ച൪ച്ചകൾ എന്നതിനാലാണ് അത് കേവലം ചടങ്ങായി മാറുന്നതെന്ന് 'ഡോൺ' അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
