ഉസാമ വധം: പുസ്തക രചയിതാവ് കരാര്‍ ലംഘിച്ചിട്ടില്ലെന്ന്
text_fieldsവാഷിങ്ടൺ: ഉസാമ ബിൻലാദിന്റെ മരണത്തിനിടയാക്കിയ സൈനിക ഓപറേഷനെക്കുറിച്ച് പുസ്തകമെഴുതിയ അമേരിക്കൻ മുൻ നാവികസേനാ ഉദ്യോഗസ്ഥൻ സുരക്ഷയെ സംബന്ധിച്ച കരാറുകളൊന്നും ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ.
ഔദ്യോഗിക സുരക്ഷാ രഹസ്യം ചോ൪ത്തിയെന്ന പെന്റഗന്റെ ആരോപണത്തിനെതിരെ യു.എസ്. പ്രതിരോധ മന്ത്രാലയത്തിനയച്ച കത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാറ്റ് ബിസൊണേറ്റിന്റെ 'നോ ഈസി ഡേ: ദ ഫസ്റ്റ് ഹാൻഡ് അക്കൗണ്ട് ഓഫ് ദ മിഷൻ ദാറ്റ് കിൽഡ് ഉസാമ ബിൻലാദിൻ' എന്ന പുസ്തകത്തിലാണ് മേയ് 2011ന് പാകിസ്താനിൽവെച്ച് ഉസാമ ബിൻലാദിനെ വകവരുത്തിയ അമേരിക്കൻ ഓപറേഷനെക്കുറിച്ച് പറയുന്നത്. ബിസൊണേറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെന്റഗൺ ഭീഷണിപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഈ അവകാശവാദം.
'തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാനായിരിക്കുമ്പോൾത്തന്നെ ഇക്കാര്യം പറയാനുള്ള സ്വാതന്ത്രൃവും അദ്ദേഹത്തിനുണ്ട്. സൈന്യത്തോടും സഹപ്രവ൪ത്തകരോടുമുള്ള ഉത്തരവാദിത്തം പ്രാധാന്യത്തോടെ തന്നെ ബിസൊണേറ്റ് കാണുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ അത് തന്റെ തൊഴിലിനോടുള്ള കരാറുകൾ ലംഘിക്കില്ലെന്നും തന്റെ മുൻ സഹപ്രവ൪ത്തകരെ പ്രതിസന്ധിയിലാക്കില്ലെന്നും ഉറപ്പാക്കാൻ അദ്ദേഹം നിയമസഹായം തേടിയിരുന്നെന്നും അഭിഭാഷകൻ റോബ൪ട്ട് ലസ്കിൻ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
