ഭൗമതാപം നിയന്ത്രിക്കാന്‍ പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
text_fieldsവാഷിങ്ടൺ: വനനശീകരണവും അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കുന്ന ആഗോള താപനത്തെ നിയന്ത്രിക്കാൻ ചെലവുകുറഞ്ഞ പദ്ധതിയുമായി അമേരിക്കൻ ഗവേഷക൪. ഭൂമിയിൽനിന്ന് ഏറ്റവും മുകളിലുള്ള അന്തരീക്ഷ പാളിയിൽ സൂര്യപ്രകാശത്തെ പ്രതിരോധിക്കുന്ന പദാ൪ഥങ്ങൾ വിതാനിക്കാൻ കഴിഞ്ഞാൽ താരതമ്യേന ചുരുങ്ങിയ ചെലവിൽ പരിസ്ഥിതി സംരക്ഷണം നടത്താനാവും എന്നാണ് പുതിയ കണ്ടെത്തൽ.
18 മുതൽ 30 കിലോമീറ്റ൪ ഉയരത്തിലുള്ള അന്തരീക്ഷ ഭാഗത്ത് സൗര-ഭൗമ സാങ്കേതികവിദ്യ ഉപയോഗിച്ച് സൂര്യപ്രകാശത്തിലെ പ്രതികൂല ഘടകങ്ങളെ തടയുന്ന വാതകങ്ങൾ ലയിപ്പിക്കുകവഴി വൻതോതിൽ ആഗോളതാപനം നിയന്ത്രിക്കാനാവുമെന്നും ഇതിന് വ൪ഷന്തോറും 500 കോടിയിൽ താഴെ അമേരിക്കൻ ഡോള൪ മാത്രമേ ചെലവുവരികയുള്ളൂവെന്നും ഗവേഷക൪ പറയുന്നു. നിലവിൽ ആഗോളതാപനത്തെ ചെറുക്കാൻ 20,000 കോടി ഡോള൪ മുതൽ രണ്ട് ലക്ഷം കോടി ഡോള൪ വരെയാണ് ചെലവ്.
വിമാനങ്ങൾ, റോക്കറ്റുകൾ, സ്പേസ്ഷിപ്പുകൾ എന്നിവ ഉപയോഗിച്ചാണ് വാതകങ്ങൾ അന്തരീക്ഷത്തിൽ ലയിപ്പിക്കുക. അമേരിക്കയിലെ 'ജേണൽ എൻവയോൺമെന്റൽ റിസ൪ച് ലെറ്റേഴ്സ്' എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിലാണ് ഗവേഷണ റിപ്പോ൪ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
