തച്ചങ്കരി കുടുംബ്ധിന് ഇടുക്കി ജില്ലയിലുള്ള ഭൂമിയെക്കുറിച്ച് അന്വേഷിക്കും
text_fieldsതൊടുപുഴ: ഐ.ജി ടോമിൻ ജെ. തച്ചങ്കരിയുടെ കുടുംബ്ധിന് ഇടുക്കി ജില്ലയിലുള്ള ഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പ് ഉടൻ അന്വേഷണം ആരംഭിക്കും.
ഇവ൪ ഭൂമി കൈയേറ്റം നടത്തിയിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് പരിശോധന. തച്ചങ്കരി ഫൗണ്ടേഷനു കീഴിൽ പ്രവ൪ത്തിക്കുന്ന മൂന്നാ൪ കാറ്ററിങ് കോളജ് അടക്കം സ്ഥാപനങ്ങൾ അനധികൃത ഭൂമിയിലാണ് പ്രവ൪ത്തിക്കുന്നതെന്ന് ആരോപണമുയ൪ന്നി രുന്നു. ഇതുസംബന്ധിച്ച് പൊലീസ് സ്പെഷൽ ബ്രാഞ്ച് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പാണ് റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടത്. നി൪ദേശം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഉടൻ ആരംഭിക്കുമെന്നും ജില്ലാ കലക്ട൪ പറഞ്ഞു. തച്ചങ്കരിയുടെ ഭൂമിയിടപാടുകളെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉയ൪ന്നെങ്കിലും കാര്യമായ അന്വേഷണത്തിന് സ൪ക്കാ൪ തയാറായിരുന്നില്ല. സ്പെഷൽ ബ്രാഞ്ച് റിപ്പോ൪ട്ടിന്മേൽ അന്വേഷണം നടത്തണമെന്ന നി൪ദേശം ഉയ൪ന്നിട്ട് ഒരുമാസം പിന്നിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
