ഷറപോവ പ്രീക്വാര്‍ട്ടറില്‍
text_fieldsന്യൂയോ൪ക്: വിരമിക്കൽ പ്രഖ്യാപിച്ച അമേരിക്കയുടെ ആൻഡി റോഡിക് യു.എസ് ഓപൺ പുരുഷ വിഭാഗം സിംഗ്ൾസ് മൂന്നാം റൗണ്ടിൽ കടന്നു. ആസ്ട്രേലിയയുടെ ബെ൪ണാ൪ഡ് ടോമികിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ആരാധകരുടെ കൈയടിയോടെ റോഡിക് മൂന്നാം റൗണ്ടിൽ പ്രവേശിച്ചത്. സ്കോ൪ 6-4, 6-0.
വനിതാ വിഭാഗത്തിൽ മൂന്നാം സീഡ് റഷ്യയുടെ മരിയ ഷറപോവ, ഒന്നാം നമ്പ൪ ബെലാറസിന്റെ വികോടറിയ അസരെങ്കോ, ചെക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ എന്നിവ൪ പ്രീക്വാ൪ട്ടറിൽ കടന്നു. ആതിഥേയ താരം മലോറി ബ൪ഡറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഷറപോവ നാലാം റൗണ്ടിൽ ബ൪ത്തുറപ്പിച്ചത്. നദിയ പെട്രോവയാണ് പ്രീക്വാ൪ട്ടറിലെ എതിരാളി. അസരെങ്ക ചൈനയുടെ ജീ സെങ്ങിനെയും (6-0, 6-1) ക്വിറ്റോവ ഫ്രാൻസിന്റെ പാ൪മെന്റിയറിനെയും (6-4, 6-4) തോൽപിച്ചു. അതേസമയം, ചൈനയുടെ സൂപ്പ൪ താരം നാ ലി ബ്രിട്ടന്റെ സീഡ് ചെയ്യാത്ത താരം ലോറ റോബ്സണിനു മുന്നിൽ തോറ്റു പുറത്തായി. 4-6, 7-6, 2-6 എന്ന സ്കോറിനായിരുന്നു തോൽവി. പുരുഷ വിഭാഗത്തിൽ നൊവാക് യോകോവിച്, യുവാൻ ഡെൽ പോട്രോ, ഡേവിഡ് ഫെറ൪, ലെയ്ട്ടൻ ഹ്യുവിറ്റ് എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.