സിറിയ: ചേരിചേരാ രാജ്യങ്ങള്‍ രംഗത്തുവരണം -ഖാംനാഈ
text_fieldsതെഹ്റാൻ: സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിന് നാറ്റോ, അമേരിക്ക എന്നിവയേക്കാൾ ചേരിചേരാ പ്രസ്ഥാനത്തിനാണ് കൂടുതൽ അ൪ഹതയുള്ളതെന്ന് ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖാംനഈ. ഈ സാഹചര്യത്തിൽ സിറിയൻ പ്രതിസന്ധിക്ക് പരിഹാരം തേടാൻ ചേരിചേരാ രാജ്യങ്ങൾ രംഗത്തുവരണമെന്ന് തെഹ്റാനിൽ ചേ൪ന്ന നാം ഉച്ചകോടിയിൽ ഖാംനാഈ ആഹ്വാനം ചെയ്തു. സിറിയക്കെതിരെ ഇറാനും അമേരിക്കയും മറ്റും ചേ൪ന്ന് നിഴൽ യുദ്ധം നടത്തുകയാണെന്നാരോപിച്ച ഖാംനഈ സിറിയൻ പ്രധാനമന്ത്രി വാഇൽ നാദിറുമായി കൂടിക്കാഴ്ച നടത്തി. സിറിയൻ ഗവൺമെന്റിനെ അപലപിച്ച് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മു൪സി നടത്തിയ പ്രസ്താവനയെക്കുറിച്ച് ഖാംനഈ മൗനം ദീക്ഷിച്ചെങ്കിലും ഇറാന്റെ സിറിയയിലെ മുൻ സ്ഥാനപതി ഹുസൈൻ ശൈഖുൽ ഇസ്ലാം മു൪സിക്ക് അബദ്ധം പിണഞ്ഞതായി കുറ്റപ്പെടുത്തി. യാഥാ൪ഥ്യങ്ങൾ മനസ്സിലാക്കാതെയുള്ള അപക്വ പ്രസ്താവനയാണ് മു൪സി നടത്തിയതെന്ന് ശൈഖുൽ ഇസ്ലാം അഭിപ്രായപ്പെട്ടു. സിറിയയിലെ മ൪ദകഭരണത്തിനെതിരെ പൊരുതുന്ന പ്രക്ഷോഭക൪ക്കൊപ്പമാണ് രാജ്യങ്ങൾ നിലയുറപ്പിക്കേണ്ടതെന്ന മു൪സിയുടെ പ്രസ്താവനയെ തുട൪ന്ന് വ്യാഴാഴ്ച നാം ഉച്ചകോടിയിൽ സിറിയൻ പ്രതിനിധിസംഘം വാക്കൗട്ട് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
