തിരുവനന്തപുരം: മഴയെ അവഗണിച്ചും നഗരത്തിലെ ഓണാഘോഷ വേദികളിൽ ജനം ഒഴുകിയെത്തി. ചന്ദ്രശേഖരൻ നായ൪ സ്റ്റേഡിയത്തിൽ നടന്ന ‘ആത്മസൂര്യോദയം’മെഗാഷോ ഉത്സവലഹരി പക൪ന്നു. ഒ.എൻ.വി. കുറുപ്പ് ഉദ്ഘാടനം നി൪വഹിച്ചു. ചടങ്ങിൽ ചലച്ചിത്രനടൻ മധു, ജി.കെ. പിളള, പൂജപ്പുര രവി, ജഗന്നാഥവ൪മ എന്നിവ൪ക്ക് ആത്മ സംഘടനയിലേക്കുളള വിശിഷ്ടാംഗത്വം മന്ത്രിമാരായ വി.എസ്. ശിവകുമാ൪, ഷിബു ബേബി ജോൺ തുടങ്ങിയവ൪ നൽകി. ടൂറിസം ഡയറക്ട൪ റാണി ജോ൪ജ്, കലക്ട൪ കെ.എൻ. സതീഷ് തുടങ്ങിയവ൪ പങ്കെടുത്തു.
പൂജപ്പുരയിൽ പന്തളം ബാലൻ അവതരിപ്പിച്ച ഗാനമേള ശ്രദ്ധേയമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നാട്യവേദി, നൂപുര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ക്ളാസിക്കൽ ഡാൻസ്, കലാകേന്ദ്ര, സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചുപ്പുടി ഡാൻസ് എന്നിവരുടെ നൃത്തങ്ങൾ അരങ്ങേറി.
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിജ പി.എസ്. അവതരിപ്പിച്ച കുച്ചുപ്പുടിയും ലിഖാരാജ്, അപ൪ണ വിനോദ് എന്നിവരുടെ ഭരതനാട്യവും നടന്നു. സൂര്യകാന്തിയിൽ എസ്.ബി.ടി റിക്രിയേഷൻ ക്ളബിൻെറ ഗാനമേള നടന്നു. രാധാകൃഷ്ണൻ നായ൪ ഒരുക്കിയ ഗാനമേള പബ്ളിക് ഓഫിസ് കോമ്പൗണ്ടിൽ നടന്നു.
വി.ജെ.ടി ഹാളിൽ ഏഴാച്ചേരി രാമചന്ദ്രൻെറ നേതൃത്വത്തിൽ കവിയരങ്ങും തുട൪ന്ന് തിരുവനന്തപുരം അക്ഷരകല ഒരുക്കിയ ‘മതിലേരിക്കന്നി’ നാടകവും അരങ്ങേറി. സത്യൻ സ്മാരക ഹാളിൽ ഇന്ദ്രാ അജിത്ത് അവതിപ്പിച്ച മാഗ്നറ്റ് മാജിക് ഷോ നടന്നു. കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ മാസ്റ്റ൪ രാമകൃഷ്ണൻ അവതരിപ്പിച്ച തായമ്പക ശ്രദ്ധയാക൪ഷിച്ചു.
കനകക്കുന്നിലെ തിരുവരങ്ങിൽ മങ്ങാട്ട് മുകുന്ദനും സംഘവും കണ്യാ൪കളി അവതരിപ്പിച്ചു. വേഷത്തിലും അവതരണരീതിയിലും തെയ്യത്തെ അനുസ്മരിപ്പിച്ച ഈകലാരൂപം കാണികളെ ആക൪ഷിച്ചു. പന്മന അരവിന്ദാക്ഷൻ പുള്ളുവൻപാട്ട് പാടി. നാട്ടരങ്ങിൽ പൂപ്പടതുള്ളലുമായി കോട്ടവട്ടം തങ്കപ്പൻ എത്തി. രാജീവ് പണിക്കരുടെ വേലകളിയുമുണ്ടായിരുന്നു. സോപാനത്തിലെ അലാമക്കളി ജനശ്രദ്ധ പിടിച്ചുപ്പറ്റി. സുനീഷ് ബി.ആ൪. തീയൂട്ടും അവതരിപ്പിച്ചു. സൂര്യകാന്തിയിലെ മിനി സ്റ്റേജിൽ സോപാനസംഗീതവും ഗോതുരുത്ത് കലാസംഘത്തിൻെറ ചവിട്ടുനാടവും നടന്നു. സംഗീതികയിൽ മാസ്റ്റ൪ ശങ്ക൪ വൈദ്യനാഥൻ, പാലക്കാട് പി.കെ. ശേഷാദീശ്വരൻ, തൃശൂ൪ വി.ആ൪. ദിലീപ് കുമാ൪ എന്നിവരുടെ ശാസ്ത്രീയ സംഗീതം അരങ്ങേറി.
തീ൪ഥപാദമണ്ഡപത്തിൽ അക്ഷരശ്ളോക സമിതി ഒരുക്കിയ അക്ഷരശ്ളോകവും തുട൪ന്ന് നളചരിതം മൂന്നാം ദിവസം കഥകളിയും നടന്നു. ഗാന്ധിപാ൪ക്കിൽ വ൪ക്കല ഡി. രാധാകൃഷ്ണനും വഞ്ചിയൂ൪ പ്രവീൺകുമാറും കഥാപ്രസംഗം അവതരിപ്പിച്ചു.
മ്യൂസിയം കോമ്പൗണ്ടിൽ ആ൪.എസ്.എൻ, എസ്.ഡി കളരി സംഘങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ നടന്നു. കനകക്കുന്ന് കൊട്ടാരം അകത്തളത്തിലെ എക്സിബിഷൻ കാണാനും നിരവധിപേ൪ എത്തി. എൻ. കൃഷ്ണപിളള ഓഡിറ്റോറിയത്തിലെ നാടകങ്ങൾ പ്രേക്ഷകരെ ആക൪ഷിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2012 2:44 PM GMT Updated On
date_range 2012-09-01T20:14:12+05:30ഓണാഘോഷം: ചതയസന്ധ്യയില്‍ വേദികള്‍ സജീവമായി
text_fieldsNext Story