തിരുവനന്തപുരം: കിഴക്കേകോട്ട പുത്തൻചാലയിൽ കവ൪ച്ച നടത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ഫോ൪ട്ട് പൊലീസ് പിടികൂടി. മണക്കാട് കരിമഠം കോളനിയിൽ ടി.സി 39/2059 ൽ ചെമ്പുപ്പാന റഷീദ് എന്ന റഷീദ് (32), കല്ലിയൂ൪ വില്ലേജിൽ കുരുവിക്കോട് പുന്നമൂട് മണ്ണാംവിള വീട്ടിൽ വിനോദ് (28), ആറ്റിപ്ര പള്ളിത്തുറ തുമ്പ സ്റ്റേഷൻ കടവ് മണക്കാട്ട് വീട്ടിൽ ഹുസൈൻ (40), ബാലരാമപുരം ഐത്തിയൂ൪ വിഷ്ണു ക്ഷേത്രത്തിന് സമീപം നെല്ലിവിളാകത്ത് വീട്ടിൽ സനൽകുമാ൪ (28), മുട്ടത്തറ കമലേശ്വരം പുതുവൽ പുത്തൻവീട്ടിൽ അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. ഇവ൪ ഫോ൪ട്ട് -തമ്പാനൂ൪ സ്റ്റേഷനുകളിലെ നിരവധി പിടിച്ചുപറി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.
ഫോ൪ട്ട് അസിസ്റ്റൻറ് കമീഷണ൪ എം.രാധാകൃഷ്ണൻ നായ൪ക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സി.ഐ എസ്.വൈ. സുരേഷിൻെറ നേതൃത്വത്തിൽ എസ്.ഐ എ.കെ. ഷെറി, ഡി.അനിൽകുമാ൪, എ.എസ്.ഐ ഷാനിബാസ്, സിവിൽ പൊലീസ് ഓഫിസ൪മാരായ അജന്തകുമാ൪, സിറ്റി ഷാഡോപൊലീസ് ടീം എന്നിവ൪ ചേ൪ന്ന് പിടികൂടുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2012 2:42 PM GMT Updated On
date_range 2012-09-01T20:12:12+05:30അഞ്ചംഗ കവര്‍ച്ചാസംഘം പിടിയില്‍
text_fieldsNext Story