കല്ലമ്പലം: കാറ്റിലും മഴയിലുംപെട്ട് വീടിൻെറ അടുക്കളഭാഗം തക൪ന്നുവീണു. ഇന്നലെ പുല൪ച്ചെ മൂന്നരക്ക് കരവാരം പഞ്ചായത്തിലെ ചാത്തൻപാറ കെ.എസ് നിവാസ് കനകശീലൻെറ വീടിൻെറ അടുക്കളഭാഗമാണ് തക൪ന്നത്. രാത്രിയായതിനാലും വീട്ടുകാ൪ മറ്റുമുറികളിൽ ഉറക്കത്തിലായതിനാലും ആളപായമില്ല. സംഭവസമയം കനകശീലനും ഭാര്യ അംബിളിയും മക്കളായ ദീപികയും അരുണുമാണ് വീട്ടിലുണ്ടായിരുന്നത്.
വീടിൻെറ മറ്റ് ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. മേസൻ തൊഴിലാളിയായ കനകശീലൻ 13 വ൪ഷം മുമ്പ് ജോലിക്കിടയിലുണ്ടായ അപകടത്തിൽപെട്ട് നട്ടെല്ല് തക൪ന്ന് കിടപ്പിലാണ്. അടുക്കളഭാഗം തക൪ന്നുവീണ് അടുക്കളയിലുണ്ടായിരുന്ന വീട്ടുസാധനങ്ങളൊക്കെ നശിച്ചു. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കനകശീലൻ പറഞ്ഞു. വാ൪ഡ് മെംബ൪ ശൈലജയും മറ്റും വീട് സന്ദ൪ശിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2012 2:40 PM GMT Updated On
date_range 2012-09-01T20:10:33+05:30കാറ്റിലും മഴയിലും വീട് തകര്‍ന്നു
text_fieldsNext Story