അയല്‍വാസികള്‍ തമ്മില്‍ സംഘട്ടനം: രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsചാവക്കാട്: എടക്കഴിയൂ൪ കിറാമൻകുന്നിൽ അയൽവാസികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കഴിയൂ൪ ചുക്കുബസാ൪ പല്ലാനി വീട്ടിൽ സുനിൽ (35), ചുക്കുബസാ൪ ചെങ്ങാനത്ത് നിഷാദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇനിയും 14 പേരെ പിടികിട്ടാനുണ്ട്. സംഘട്ടനത്തിൽ പരിക്കേറ്റ് ഇരുഭാഗത്തുനിന്നുമായി ചിങ്ങനാത്ത് സിറാജ് (48), മകൻ നിഷാദ് (20), എടക്കഴിയൂ൪ വീട്ടിൽ വിമൽ (24), കാവുങ്ങൽ സുമേഷ് (24) എന്നിവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഏറെ നാളുകളായി രണ്ട് വീട്ടുകാരും തമ്മിൽ അതി൪ത്തിത്ത൪ക്കം നിലനിന്നിരുന്നു.
പലപ്പോഴും പൊലീസും രാഷ്ട്രീയ പ്രവ൪ത്തകരും ത൪ക്കം ഒഴിവാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒടുവിൽ സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
