കാസ൪കോട്: കാസ൪കോട് ജനറൽ ആശുപത്രിയിൽ ആകെയുള്ളത് പകുതിയോളം ഡോക്ട൪മാ൪ മാത്രം. 34 ഡോക്ട൪മാരാണ് വേണ്ടിടത്ത് 18പേരാണുള്ളതെന്ന് മലബാ൪ വികസന സമിതി ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഇവിടെ പേരിനൊരു ലിഫ്റ്റുണ്ടെങ്കിലും സദാസമയവും പണിമുടക്കിലായിരിക്കും. ഇത് ആശുപത്രിയിലെത്തുന്നവ൪ക്ക് ദുരിതം സമ്മാനിക്കുന്നു. ഒരുവ൪ഷം മുമ്പ് കൊണ്ടുവന്ന സി.ടി സ്കാൻ മെഷീൻ പ്രവ൪ത്തിച്ചുതുടങ്ങിയിട്ടില്ല. ഒരുകോടിയോളം രൂപ ചെലവാക്കിയാണ് മെഷീൻ ആശുപത്രിയിലെത്തിച്ചത്. രോഗികൾ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ടിവരുന്നു. സ്കാൻ സെൻറ൪ പ്രവ൪ത്തനം ആരംഭിക്കാത്തത് ആശുപത്രി അധികൃതരും സ്വകാര്യ ആശുപത്രികളുമായുള്ള ഒത്തുകളിയുടെ ഫലമായാണെന്ന് ആരോപണമുണ്ട്.
ആശുപത്രിയിലെ എക്സ്റേ യൂനിറ്റിൻെറ സ്ഥിതിയും ദയനീയമാണ്. ടി.ബി സെൻററിനോട് ചേ൪ന്നുള്ള കെട്ടിടത്തിലാണ് എക്സ്റേ യൂനിറ്റ് പ്രവ൪ത്തിക്കുന്നത്. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽനിന്നും മാറിയാണ് എക്സ്റേ യൂനിറ്റുള്ളത്. ആശുപത്രിയിൽ ആംബുലൻസ് സൗകര്യമില്ലാത്തതും രോഗികളെയും ബന്ധുക്കളെയും വലക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2012 11:10 AM GMT Updated On
date_range 2012-09-01T16:40:40+05:30ജനറല്‍ ആശുപത്രിയില്‍ പകുതിയോളം ഡോക്ടര്‍മാര്‍ മാത്രം
text_fieldsNext Story