മാവൂ൪: പെരുവയലിൽ വീട്ടിൽ നിന്ന് പണവും സ്വ൪ണാഭരണങ്ങളും കവ൪ന്നു. അത്തിക്കാട്ട് ജമാലുദ്ദീൻെറ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. അടുക്കള വാതിലിൻെറ പൂട്ടു തക൪ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപയും മൂന്നു പവനോളം തൂക്കം വരുന്ന സ്വ൪ണാഭരണവുമാണ് കവ൪ന്നത്. മോഷണ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടുകാ൪ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുട൪ന്ന് മാവൂ൪ പൊലീസിൽ വിവരമറിയിക്കുകയും എസ്.ഐ കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനെ തുട൪ന്ന് ഡോഗ് സ്ക്വാഡിലെ സിംബ എന്ന പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിലും പാരയിലും മണം പിടിച്ചശേഷം പൊലീസ് നായ സമീപത്തെ പറമ്പുകളിലൂടെ അൽപദൂരംഓടി ഒരു വീടിനു സമീപവും അതിനടുത്ത തെങ്ങിൻ ചുവട്ടിലും നിന്നു. തുട൪ന്ന് നാട്ടുകാരുടെ സഹായത്തോടെ അവിടെ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2012 10:59 AM GMT Updated On
date_range 2012-09-01T16:29:56+05:30വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു
text_fieldsNext Story