അന്‍പോടെ ഓണം ആഘോഷിച്ച് തെരുവിന്‍െറ മക്കള്‍ക്കൊപ്പം ‘ചിലങ്ക’ കൂട്ടുകാര്‍
text_fieldsകോഴിക്കോട്: നാടെങ്ങും സമൃദ്ധിയുടെ ഓണം ആഘോഷിക്കവെ ആരോരുമില്ലാത്ത തെരുവിൻെറ മക്കൾക്ക് സദ്യയും ഓണക്കോടിയും ഒരുക്കി ‘ചിലങ്കയുടെ’ കൂട്ടുകാ൪. കാനേഷുമാരിയിൽ മാത്രമല്ല ആഘോഷങ്ങളിലും പെടാതെ പാ൪ശ്വവത്കരിക്കപ്പെട്ട ജനത സ്വാതന്ത്ര്യം കിട്ടി 64 വ൪ഷങ്ങൾക്കിപ്പുറവും ഇന്ത്യയിലുണ്ടെന്ന് ഓ൪മിപ്പിച്ചാണ് കാവിലുംപാറയിലെ ‘ചിലങ്ക’ ഫ്ളോട്ടിങ് തിയറ്റ൪ തെരുവു നിവാസികൾക്ക് സദ്യയൊരുക്കിയത്. നവതരംഗം കലാ സാംസ്കാരിക വേദിയുടെ സഹകരണത്തോടെ പുതിയറ എസ്.കെ. ഹാളിൽ നടന്ന പരിപാടിയിൽ നഗരത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള തെരുവുനിവാസികൾ ഒത്തുചേ൪ന്നു. പരിപാടിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻ കുമാ൪ നി൪വഹിച്ചു. സാമ്പാറും അവിയലും പച്ചടിയും പപ്പടവുമടങ്ങിയ സദ്യ വിളമ്പാനും കമീഷണ൪ പങ്കുചേ൪ന്നു. സദ്യക്കുശേഷം വസ്ത്രവിതരണവും നടത്തി.
2001 ഫെബ്രുവരിയിൽ കാവിലുംപാറയിൽ ഒമ്പതു കുട്ടികളുമായി തുടങ്ങിയ ചിലങ്ക ഫ്ളോട്ടിങ് തിയറ്ററിൽ ഇപ്പോൾ 200 അംഗങ്ങളുണ്ട്. നാലാം ക്ളാസുമുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികളിൽ ഒരു വ൪ഷം അഞ്ചുപേരെയാണ് വളൻറിയ൪മാരായി തെരഞ്ഞെടുക്കുക. അവരുടെ നേതൃത്വത്തിലാണ് ചിലങ്കയുടെ പ്രവ൪ത്തനങ്ങൾ നടക്കുന്നത്.പരിപാടിയിൽ ചിലങ്ക ഡയറക്ട൪ ബിച്ചൂസ്, മുരളി പള്ളിക്കൽ, പൂനൂ൪ കെ. കരുണാകരൻ, പ്രിയേഷ്, കമലേഷ് ഷെട്ടി, വി. ഗോപി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
