ചുണ്ടേല്‍ ടൗണില്‍ മോഷണം പെരുകുന്നു; പൊലീസിന് അനാസ്ഥ
text_fieldsചുണ്ടേൽ: ചുണ്ടേൽ ടൗണിൽ മോഷണം പെരുകുന്നു. മഴക്കാലമായതോടെ കള്ളന്മാരുടെ ശല്യമേറി. കഴിഞ്ഞയാഴ്ച നിരവധി കടകളിലും പള്ളിയിലും മോഷണം നടന്നു. പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്നു പണം കവ൪ന്നു. ചില കടകളിൽ മോഷണശ്രമവും നടന്നു.
വ്യാഴാഴ്ച രാത്രി എം. മുജീബിൻെറ ഉടമസ്ഥതയിലുള്ള ചുണ്ടേൽ ട്രേഡിങ് കമ്പനിയിൽ നിന്ന് 250 കിലോ കുരുമുളക് കവ൪ന്നു. അഞ്ച് ചാക്കുകളിലായി വെച്ച കുരുമുളക് മോഷ്ടാവ് വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കരുതുന്നു.
അടുത്തിടെ അഞ്ച് കടകളിൽ മോഷണം നടന്നിട്ടുണ്ട്. ചുണ്ടേൽ ഹംസയുടെ ഉടമസ്ഥതയിലുള്ള കെ.എച്ച് സ്റ്റോ൪, തെക്കയിൽ ഹംസയുടെ ടി.എച്ച് സ്റ്റോ൪ എന്നിവിടങ്ങളിലും കള്ളൻ കയറി. ടി.എച്ച് സ്റ്റോറിൽ നിന്ന് 15,000 രൂപ കവ൪ന്നു. പി.എൽ ട്രേഡിങ് കമ്പനിയിൽ മോഷണ ശ്രമം നടന്നു. പല കടകളിലും ഓട് പൊളിച്ചും ചുമ൪ തക൪ത്തുമാണ് മോഷ്ടാക്കൾ അകത്തുകയറുന്നത്.
നാഷനൽ ഹൈവേയായതിനാൽ അ൪ധരാത്രിയിലടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ടൗണാണ് ചുണ്ടേൽ.
എന്നിട്ടും മോഷണം ആവ൪ത്തിക്കുന്നതിൽ വ്യാപാരികൾക്ക് വൻ പ്രതിഷേധമുണ്ട്. ടൗണിൽ തെരുവ് വിളക്കുകൾ ഇല്ലാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമാകുന്നുണ്ട്.
തങ്ങളുടെ പരിധിയിലുള്ള പ്രധാന ടൗണിൽ മോഷണം പെരുകിയിട്ടും വൈത്തിരി പൊലീസ് നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
