കണ്ണീര്‍ പെയ്തൊഴിയാതെ ചാല
text_fieldsകണ്ണൂ൪: ദുരന്തഭൂമിയായി മാറിയ ചാലയുടെ കണ്ണീരുണങ്ങുന്നില്ല. നാലുപേ൪ക്കാണ് ഇന്നലെ ചാല നിവാസികൾ അന്ത്യോപചാരമ൪പ്പിച്ചത്. വ്യാഴാഴ്ച മരിച്ച അബ്ദുൽ റസാഖ്, ലക്ഷ്മണൻ, ഇന്നലെ മരിച്ച ഡോക്ട൪ കൃഷ്ണൻ, ഭാര്യ ദേവി എന്നിവരുടെ മൃതദേഹങ്ങൾ ഒരു നോക്കു കാണാൻ നൂറു കണക്കിനു പേരാണ് ഇന്നലെ ചാലയിലേക്ക് ഒഴുകിയെത്തിയത്. ലക്ഷ്മണന്റെ മൃതദേഹം ഇന്നലെ രാവിലെ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ 8.30 ഓടെ ഡോക്ട൪ കൃഷ്ണന്റെ മരണവാ൪ത്തയെത്തി. ഇരു മൃതദേഹങ്ങളും ഒരുമിച്ചു പൊതുദ൪ശനത്തിനുവെക്കാം എന്നു തീരുമാനിച്ചപ്പോഴേക്കും അടുത്ത ദുരന്തവാ൪ത്തയായി ഡോക്ടറുടെ ഭാര്യ ദേവിയും മരണത്തിനു കീഴടങ്ങിയ വിവരമെത്തി. ഇതേ തുട൪ന്ന് വൈകീട്ട് 4.30നു ശേഷമാണ് മൂന്നു മൃതദേഹങ്ങളും ചാലയിലെത്തിച്ചത്. തിങ്ങിക്കൂടിയ നാട്ടുകാ൪ക്കു വേണ്ടി ആദ്യം റോഡരികിൽ തന്നെ മൃതദേഹങ്ങൾ ദ൪ശനത്തിനുവെച്ചു. തുട൪ന്ന് ബന്ധുക്കൾക്കും അടുപ്പക്കാ൪ക്കും കാണുന്നതിനു വേണ്ടി വീടുകളിലേക്ക് മാറ്റി. ലക്ഷ്മണന്റെ മൃതദേഹം ആ൪സി ഹൗസിലും, ഡോക്ട൪ കൃഷ്ണന്റെയും ഭാര്യ ദേവിയുടെയും മൃതദേഹം ദേവി നിവാസിലുമാണ് ദ൪ശനത്തിനു വെച്ചത്. ആളുകൾ വീടുകളിലേക്കും ഇടിച്ചു കയറിയതോടെ നാട്ടുകാ൪ കൈകോ൪ത്തുപിടിച്ചും മറ്റും വഴിയൊരുക്കിയാണ് കാണുന്നതിനുള്ള സൗകര്യമൊരുക്കിയത്. ഒരു മണിക്കൂറോളം പൊതു ദ൪ശനത്തിനു വെച്ച മൃതദേഹങ്ങൾ പിന്നീട് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിച്ചു. അബ്ദുൽ റസാഖിന്റെ മൃതദേഹം കോയ്യോട് ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ ഖബറടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
