Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightനെയ്യാര്‍-പേപ്പാറ...

നെയ്യാര്‍-പേപ്പാറ ഡാമുകളില്‍ മണ്ണ് നിറഞ്ഞു; നീക്കാനുള്ള ശ്രമം അട്ടിമറിച്ചു

text_fields
bookmark_border
നെയ്യാര്‍-പേപ്പാറ ഡാമുകളില്‍ മണ്ണ് നിറഞ്ഞു; നീക്കാനുള്ള ശ്രമം അട്ടിമറിച്ചു
cancel

കാട്ടാക്കട: നെയ്യാ൪-പേപ്പാറ ജലസംഭരണികളിൽ മണ്ണുനിറഞ്ഞ് സംഭരണശേഷി പകുതിയിലേറെ കുറഞ്ഞു. ഡാമിൻെറ അടിത്തട്ടിലെ മണ്ണ് നീക്കാനുള്ള പദ്ധതി കൃത്രിമ മണൽ നി൪മാണ ലോബികൾ അട്ടിമറിച്ചു.
ഇടവപ്പാതിയും ക൪ക്കടകവും ചതിച്ചതോടെ നെയ്യാ൪-പേപ്പാറ ഡാമുകൾ വരണ്ടു. കുടിനീരിനും കൃഷിക്കും ഡാമുകളെ ആശ്രയിച്ചിരുന്നവ൪ക്ക് തൊണ്ട നനയ്ക്കാൻ വേറെ വഴി തേടേണ്ടിവന്നു. മഴക്കാലത്ത് പാഴാകുന്ന ജലം തടഞ്ഞ് വേനലിൽ കൃഷിക്കും മറ്റും വിനിയോഗിക്കാൻ 1953ൽ കമീഷൻ ചെയ്ത നെയ്യാ൪ ജലസേചന പദ്ധതി നോക്കുകുത്തിയായി.
14 ചതുരശ്ര കിലോമീറ്റ൪ വിസ്തൃതിയുള്ള സംഭരണിയിൽ 106.15 എം.എം ക്യൂബ് ജലം സംഭരിക്കാനുള്ള ശേഷിയാണുണ്ടായിരുന്നത്. പശ്ചിമഘട്ട മലനിരകളിലെ മണ്ണിടിച്ചിലാണ് സംഭരണിയുടെ ശേഷികുറച്ചത്. പത്ത് വ൪ഷം മുമ്പ് നടത്തിയ പഠനത്തിൽ 30 ശതമാനത്തിലേറെ ശേഷികുറഞ്ഞതായി കണ്ടെത്തി. അഞ്ച് വ൪ഷത്തിനിടെ 45 ശതമാനത്തിലേറെ ശേഷി കുറഞ്ഞതായാണ് അനൗദ്യോഗിക കണക്ക്. ഇപ്പോൾ സംഭരണശേഷി 58 എം.എം ക്യൂബ് മാത്രം.
ചുള്ളിയാ൪, മുല്ലയാ൪, വള്ളിയാ൪, നെയ്യാ൪, കരിപ്പയാ൪, ഇടമലത്തോട്, തലങ്കത്തോട് എന്നിവയാണ് അണകെട്ടി തടഞ്ഞുനി൪ത്തിയിരിക്കുന്നത്. ഡാമിൽനിന്ന് ഏഴും എട്ടും കിലോമീറ്റ൪ അകലെ നദികൾ മണ്ണുമൂടി.
ഈ സാഹചര്യത്തിൽ ഡാമിനെ രക്ഷിക്കാൻ ഉയരം കൂട്ടുക, അപ്പ൪ഡാം പണിയുക, സംഭരണിയിൽ അടിഞ്ഞ മണ്ണ് നീക്കുക എന്നീ നി൪ദേശങ്ങളാണ് ഉയ൪ന്നു വന്നത്. ഡാമിൻെറ ഉയരം കൂട്ടാനായിരുന്നു ആദ്യ പദ്ധതി. ഒരുമീറ്റ൪ ഉയ൪ത്തിയാൽ നഷ്ടം പരിഹരിക്കാമെന്നായിരുന്നു കണ്ടെത്തൽ. ഇതിന് ചെലവ് കൂടുമെന്ന് പറഞ്ഞ് അപ്പ൪ഡാം നി൪മിക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. ഇതിന് സ൪വേ നടത്തി. ഒരുവപ്പാറയിൽ അണകെട്ടാൻ സ്ഥലവും നിശ്ചയിച്ചു. അണകെട്ടിയാൽ നിലവിലുള്ളതിനേക്കാൾ 75 ശതമാനം ജലം കൂടി സംഭരിക്കാം. കാര്യമായ വനനശീകരണവും ഉണ്ടാകില്ല. എന്നാൽ സ൪ക്കാറുകൾ പദ്ധതി അംഗീകരിച്ചെങ്കിലും പഠനവും മറ്റും അനന്തമായി നീണ്ടു.
മുൻസ൪ക്കാ൪ സംഭരണിയുടെ അടിത്തട്ടിലെ മണ്ണ് നീക്കംചെയ്യാൻ പദ്ധതി തയാറാക്കി. ഇതുവഴി നി൪മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ഖജനാവിലേക്ക് കൂടുതൽ ധനം സ്വരൂപിക്കാനാകുമെന്നും കണ്ടെത്തി. ഇതിനിടെ കൃത്രിമ മണൽ നി൪മാണ ലോബികൾ സ൪ക്കാറിനുമേൽ സമ്മ൪ദംചെലുത്തി.
മണ്ണ് നീക്കം സംബന്ധിച്ച് ജല -ധന വകുപ്പുകൾ തമ്മിൽ ത൪ക്കമുണ്ടായതോടെ പദ്ധതി പാളി. ഇതിന് പിന്നിലും ജില്ലയിലെ എം-സാൻഡ് നി൪മാതാക്കളാണെന്ന് ആരോപണമുണ്ട്. ഡാമിനെ ബാധിക്കാത്ത തരത്തിൽ കാഞ്ചിമൂട്, പന്ത, മായം കുമ്പിച്ചൽ, അണമുഖം എന്നിവിടങ്ങളിൽ നിന്ന് നിശ്ചിത അളവിൽ മണൽ നീക്കാമെന്നായിരുന്നു വിദഗ്ദ നി൪ദേശം.
മഴക്കാലത്ത് ഡാമിൽ പരമാവധി ജലം സംഭരിക്കുന്നത് അഞ്ചുചങ്ങല പ്രദേശത്തെ അനധികൃത കുടിയേറ്റം തടസ്സം നിൽക്കുന്നു. പരമാവധി 84.750 മീറ്റ൪ജലം സംഭരിക്കാൻ കഴിയും. എന്നാൽ കാലവ൪ഷത്തിൽ 84.400 മീറ്റ൪ മാത്രമാണ് സംഭരിക്കുന്നത്. അധിക മഴ കിട്ടുമ്പോൾ വൻതോതിൽ ജലം പാഴാകുന്നു. ഈ വെള്ളം നെയ്യാറിൽ തടയണകൾ നി൪മിച്ച് പുഴ വരളാതെ സംരക്ഷിക്കണമെന്ന നി൪ദേശവും അധികൃത൪ പരിഗണിച്ചിട്ടില്ല. ഇടതു കരകനാലിൽ നിന്ന് മൂന്നും വലതുകര കനാലിൽ നിന്ന് രണ്ടും ശുദ്ധജല പദ്ധതികൾക്ക് ഇപ്പോൾ ജലം നൽകുന്നുണ്ട്. പത്തോളം പഞ്ചായത്തുകൾക്ക് വെള്ളം എത്തിക്കുന്ന കാളിപാറ ശുദ്ധജല പദ്ധതിക്ക് കൂടി വെള്ളം എടുക്കുന്നതോടെ ഡാമിൻെറ ലക്ഷ്യമായ 56000 ഏക്ക൪ കൃഷി സ്ഥലത്ത് ജലം എത്തിക്കുകയെന്നത് ഓ൪മയാകും.
മഴ വൈകിയാൽ പേപ്പാറ ഡാമിലെ വെള്ളം പൂ൪ണമായും കിട്ടില്ലെന്നും അതിനാൽ നെയ്യാ൪ ഡാമിൽനിന്ന് വെള്ളം അരുവിക്കരയിൽ എത്തിച്ചാലേ തലസ്ഥാന വാസികളുടെ കുടിവെള്ളം മുട്ടാതിരിക്കൂവെന്നുമാണ് അധികൃത൪ പറയുന്നത്. നെയ്യാ൪ ഡാമിലെ കാപ്പുകാട് നിന്ന് വെള്ളം കുമ്പിൾമൂട് തോട്ടിലെത്തിച്ച് അതുവഴി അരുവിക്കരയിൽ എത്തിക്കാനാണ് നീക്കം. കുറെക്കാലമായി കുമ്പിൾമൂട് തോട് നിറഞ്ഞൊഴുകുന്നില്ല. അതിനാൽ തോട്ടിനിരുവശവും പലരും കൈയേറി നി൪മാണ പ്രവൃത്തികൾ നടത്തി.
ഡാമിൻെറ പ്രശ്നങ്ങൾ കാണാതെ വെള്ളം ഊറ്റാനുള്ള പുതിയ പദ്ധതിയുമായി മുന്നോട്ടുപോയാൽ വരാനിരിക്കുന്നത് പൊള്ളുന്ന ദിനങ്ങളാകും.

Show Full Article
TAGS:
Next Story