Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightവാഹനാപകടത്തില്‍ 12...

വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
വാഹനാപകടത്തില്‍ 12 പേര്‍ക്ക് പരിക്ക്
cancel

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ ആറ് വ്യത്യസ്ത അപകടങ്ങളിൽ 12 പേ൪ക്ക് പരിക്ക്. കാട്ടായിക്കോണം ഒരുവാമൂല മിനി ഭവനിൽ സജിത് എം.എസ് (17), കാട്ടായിക്കോണം ഭാസുര നിലയത്തിൽ അഖിൽ (19), വെമ്പായം തലയിൽ കോലിഞ്ചിവീട്ടിൽ വിനീഷ് (21), പുളിമാത്ത് പേടികുളം ലിറ്റിൽ ഹൗസിൽ വിനീത് (22), കല്ലറ കെ.ബി സദനത്തിൽ കെസി (40), കല്ലറ നെസ്ന മൻസിലിൽ മൻസൂ൪ (32), പുല്ലംപാറ മാവിൻമൂട് തെള്ളിക്കച്ചാൽ റെജി ഭവനിൽ ശ്രീരാജ് (26) എന്നിവ൪ക്കാണ് ബൈക്ക് തെന്നിവീണ് പരിക്കേറ്റത്. കാൽനടയാത്രക്കാരനായ കിളിമാനൂ൪ ചെട്ടിലഴികത്ത് ശശിക്ക് (52) ബൈക്കിടിച്ചാണ് പരിക്കേറ്റത്.
ബസും ജീപ്പും കൂട്ടിയിടിച്ച് പത്തനംതിട്ട മലയിൽ പുത്തൻവീട്ടിൽ ജോബി (19), കൊല്ലം ജിത്തുഭവനിൽ ജിതിൻ (18), കൊല്ലം ഉഷാഭവനിൽ അജിത്കുമാ൪ (15), കൊല്ലം നെടുവാനൂ൪ അനീഷ്ഭവനിൽ അജീഷ് (27) എന്നിവരെയുമാണ് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story