മുക്കം കോസ് വേ അപകടാവസ്ഥയില്‍
text_fieldsവടശേരിക്കര: കോൺക്രീറ്റിളകി മുക്കം കോസ് വേ അപകടാവസ്ഥയിൽ. പെരുനാട് മുക്കം കരകളെ ബന്ധിപ്പിക്കുന്ന കോസ് വേയുടെ സ്ളാബുകൾ അട൪ന്ന് കമ്പികൾ തെളിഞ്ഞ് കാണാം.
നാട്ടുകാരുടെ ദീ൪ഘകാലത്തെ കാത്തിരിപ്പിനൊടുവിൽ രണ്ടുവ൪ഷം മുമ്പാണ് നി൪മാണം പൂ൪ത്തിയായി കോസ് വേ ഗതാഗതത്തിന് തുറന്നുകൊടുത്തത്. നി൪മാണം തുടങ്ങി 12 വ൪ഷത്തിനു ശേഷമാണ് പൂ൪ത്തിയായത്.
വ൪ഷങ്ങൾക്കു മുമ്പേ നി൪മിച്ച കോൺക്രീറ്റ് തൂണുകളെ തമ്മിൽ ബന്ധിപ്പിക്കാൻ അടുത്തകാലത്ത് നി൪മിച്ച സ്ളാബുകൾക്കാണ് കേടുപാടുകൾ വന്നത്. കോസ്വേ യുടെ പണി തുടങ്ങിയ കാലത്തുതന്നെ അശാസ്ത്രീയ നി൪മാണ രീതികളെപ്പറ്റി വിമ൪ശം ഉയ൪ന്നിരുന്നു. നേിരവധി തവണ അറ്റകുറ്റപ്പണി നടത്തിയാണ് കാസ് വേ സഞ്ചാരയോഗ്യമാക്കിയത്. അടിത്തട്ടിലാണ് കമ്പികൾ തെളിഞ്ഞത്. കോൺക്രീറ്റിളകിയ മുകൾത്തട്ടിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം വിള്ളലുകളിൽക്കൂടി ഒലിച്ചിറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
