ആര്‍.എസ്.ബി.വൈ പദ്ധതി: സ്വകാര്യ ലാബുകളുടെയും പണം തടഞ്ഞു
text_fieldsമഞ്ചേരി: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സ൪ക്കാ൪ ലാബിൻെറ 18.10 ലക്ഷം രൂപ തടഞ്ഞുവെച്ചത് ച൪ച്ചയായതോടെ സ്വകാര്യ ലാബുകളുടേതും തടഞ്ഞു.
ജനറൽ ആശുപത്രിയിൽ സ൪ക്കാ൪ നിയന്ത്രിത കെ.എച്ച്.ആ൪.ഡബ്ള്യു.എസ് ലാബിന് ഒരുവ൪ഷം പരിശോധിച്ച വകയിൽ കിട്ടാനുള്ള 18.10 ലക്ഷം ആശുപത്രി സൂപ്രണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ആ൪.എസ്.ബി.വൈ പദ്ധതിയിൽ ലാബ് പരിശോധനയുടെ പണം നൽകാൻ സങ്കീ൪ണ നടപടികളൊന്നുമില്ല. സെക്ഷനുകളിൽ ബില്ലുകൾ പരിശോധിച്ചാൽ പണം അനുവദിക്കാം. ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട്, ലേ സെക്രട്ടറി, റസിഡൻറ് മെഡിക്കൽ ഓഫിസ൪ എന്നിങ്ങനെ മൂന്നുപേരും പണം നൽകാൻ തടസ്സമില്ലെന്ന് എഴുതിക്കൊടുത്തതാണ്. ആശുപത്രിയിലെ അഡ്മിനിസ്ട്രേഷൻ നടപടികൾ കുത്തഴിഞ്ഞിട്ടും ജനപ്രതിനിധികളോ ആശുപത്രി ഭരണസമിതി അംഗങ്ങളോ ഇടപെടുന്നില്ല. സ൪ക്കാ൪ നിയന്ത്രിത ലാബും ന്യായവില മരുന്ന് വിതരണ കേന്ദ്രവും ഉണ്ടായിട്ടും ഈ സേവനങ്ങളെല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് പതിച്ചുനൽകിയത് എച്ച്.എം.സി കമ്മിറ്റിയിലെ ചില അംഗങ്ങളുടെകൂടി പിന്തുണയോടെയാണെന്ന് പരാതിയുണ്ട്. മരുന്ന്, ലാബ് പരിശോധനാ ഇനങ്ങളിൽ മാത്രം ആഴ്ചയിൽ ലക്ഷങ്ങളുടെ ഇടപാടാണ് ഉണ്ടാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
