വാഗ്ദാനപ്പെരുമഴയില്‍ മന്ത്രി അലിയുടെ ജനസമ്പര്‍ക്ക പരിപാടി
text_fieldsകരിങ്കല്ലത്താണി: താഴെക്കോട് പഞ്ചായത്തിൽ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ വാഗ്ദാനപ്പെരുമഴ. താഴെക്കോട് പഞ്ചായത്തിലെ എട്ട് മീറ്റ൪ വീതിയുള്ള മുഴുവൻ റോഡുകളും വികസിപ്പിക്കുമെന്നും പുത്തൂ൪ നിവാസികളുടെ നിരന്തര ആവശ്യമായ നാട്ടുകൽ-പുത്തൂ൪-അലനല്ലൂ൪ റോഡിൻെറ നി൪മാണം ഉടൻ തുടങ്ങുമെന്നും മന്ത്രി ഉറപ്പുനൽകി. വൈദ്യുതീകരണത്തിന് 4.5 ലക്ഷം രൂപ പ്രഖ്യാപിച്ചു. അമ്മിനിക്കാട്- വടക്കേക്കര കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൻെറ വിഹിതമടക്കം 11.5 ലക്ഷം രൂപ അനുവദിച്ചു. കൊടികുത്തിമലയെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും. അരക്കുപറമ്പ് വില്ലേജിൽ ഹൈസ്കൂൾ അനുവദിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
200ഓളം പരാതികളാണ് ലഭിച്ചത്. ഇതിലധികവും കുടിവെള്ളം, റോഡ്, വൈദ്യുതീകരണം, സ്കൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു. ഉച്ചക്ക് രണ്ടിന് തുടങ്ങിയ പരിപാടി വൈകീട്ട് നാലിനാണ് സമാപിച്ചത്.
മുൻ മന്ത്രി നാലകത്ത് സൂപ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹാജറുമ്മ ടീച്ച൪ അധ്യക്ഷത വഹിച്ചു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശീലത്ത് വീരാൻകുട്ടി, വി.പി. റഷീദ് മാസ്റ്റ൪, പത്മനാഭൻ, കെ.പി. ഹുസൈൻ, ജോസ് പണ്ടാരപ്പള്ളി, വി.പി.കെ. യൂസുഫ് ഹാജി, പി.ടി. സിദ്ദീഖ് എന്നിവ൪ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. നാസ൪ സ്വാഗതവും ജാഫ൪ മാസ്റ്റ൪ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
