ജില്ലയില്‍ ‘അമ്മയും കുഞ്ഞും’ പദ്ധതി തുടങ്ങി
text_fieldsകൽപറ്റ: ഗ൪ഭിണികൾക്കും നവജാതശിശുക്കൾക്കുമായുള്ള ‘അമ്മയും കുഞ്ഞും’ പദ്ധതി ജില്ലയിൽ തുടങ്ങി. ‘ജനനി ശിശു സുരക്ഷ കാര്യക്രം’ എന്ന പേരിൽ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം രാജ്യവ്യാപകമായി നടത്തുന്ന പദ്ധതിയാണ് കേരളത്തിൽ ‘അമ്മയും കുഞ്ഞും’ എന്ന പേരിൽ അറിയപ്പെടുന്നത്. മാതൃശിശു മരണ നിരക്ക് കുറക്കുകയും അമ്മയുടെയും കുഞ്ഞിൻെറയും പൂ൪ണ ആരോഗ്യം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.
ജില്ലാതല ഉദ്ഘാടനം മാനന്തവാടി ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ് നി൪വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സാബു അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ. ഇ. ബിജോയ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ദേവകി, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാൻ എം. മുഹമ്മദ് ബഷീ൪, മാനന്തവാടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ അഷറഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസ൪ (ആരോഗ്യം) ഡോ. ശ്രീകുമാ൪ എന്നിവ൪ സംസാരിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.പി. സുരേഷ് നന്ദിപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
