അല്‍ഐനില്‍ കാണാതായ തിരുവനന്തപുരം സ്വദേശി മരിച്ച നിലയില്‍
text_fieldsഅൽഐൻ: തിരുവനന്തപുരം സ്വദേശിയെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി. വ൪ക്കല വെട്ടൂ൪ എള്ളുവിള ബാദ്ഷയുടെ മകൻ സുധീ൪ (30) ആണ് മരിച്ചത്. ആൾതാമസമില്ലാത്ത ഒരു വീട്ടിലാണ് മൃതദേഹം കണ്ടത്.
അൽഐൻ മാ൪ക്കറ്റിൽ മൽസ്യത്തൊഴിലാളിയാണ് സുധീ൪. അടുത്ത ചില ബന്ധുക്കളും ഇതേ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ പെരുന്നാളിന് ശേഷം സുധീറിനെ കാണാതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പല തവണ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തിരുന്നു.
നിയാദാത്തിലെ ആൾതാമസമില്ലാത്ത വീട്ടിലാണ് ചൊവ്വാഴ്ച വൈകിട്ട് മൃതദേഹം കണ്ടത്. വിവരം ലഭിച്ച ഉടൻ അൽഐൻ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തി. തുട൪ന്ന് മൃതദേഹം അൽഐൻ ജിമി ആശുപത്രിയിലേക്ക് മാറ്റി. സൈനബയാണ് സുധീറിൻെറ മാതാവ്. ഭാര്യ: ആസിയ. ഏക മകൾ: ഇ൪ഫാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.