Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightക്ളീനിങ് കമ്പനി...

ക്ളീനിങ് കമ്പനി തൊഴിലാളിക്ക് മലയാളി ഫോര്‍മാന്‍െറ ക്രൂരമര്‍ദനം

text_fields
bookmark_border
ക്ളീനിങ് കമ്പനി തൊഴിലാളിക്ക് മലയാളി ഫോര്‍മാന്‍െറ ക്രൂരമര്‍ദനം
cancel

മുസന്ന: റുസ്താഖിലെ ക്ളിനിങ് കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശിക്ക് മലയാളി ഫോ൪മാൻെറ ക്രൂരമ൪ദനം. ദേഹമാസകലം അടിയും പീഡനവുമേറ്റതിനെ മുറി പാടുകളുമായാണ് പൊന്നാനി പുത്തൻപള്ളി പട്ടേരികുന്ന് സ്വദേശി ഹുസ്സൻ (24) കഴിഞ്ഞദിവസം കണ്ടുമുട്ടിയ യുവാക്കളുടെ സഹായത്തോടെ റുസ്താഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി കമ്പനിയിലെ ഫോ൪മാനായ തൃത്താല ആളൂ൪ സ്വദേശി ഷമീ൪ തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ഹുസ്സൻ പറയുന്നു.
എട്ടുമാസമായി റുസ്താഖിലെ ‘സമാഅ് അൽ ഹലീജി’ എന്ന ക്ളിനിങ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹുസ്സൻ. സ്ഥാപനത്തിലെത്തി മാസങ്ങളായിട്ടും ഹുസ്സൻ ഭാഷകൾ പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണത്രെ ഫോ൪മാൻെറ ക്രൂരമായ വിളയാട്ടം. കമ്പനി ഏൽപിച്ച പുതിയ ജോലി സ്ഥലത്ത് ഫോ൪മാൻ ഷമീറും ഹുസനും മാത്രമാണത്രെ മലയാളികളായി ജോലിക്കുള്ളത്. ബാക്കി മൂന്നുപേ൪ ബംഗ്ളാദേശ് സ്വദേശികളാണ്. ഇവരോട് നല്ലനിലയിൽ പെരുമാറുന്ന ഫോ൪മാൻ അരിശം മുഴുവൻ തീ൪ക്കുന്നത് ഹുസൻെറ ദേഹത്താണത്രെ.
കമ്പികൊണ്ട് ദേഹമാസകലം അടിച്ചുപൊട്ടിക്കുക, കട്ടിങ് പ്ളെയ൪ ഉപയോഗിച്ച് മൂക്ക് പിടിച്ച് വലിക്കുക, കഴുത്തിന് പിടിച്ച് പൊക്കി മ൪ദിക്കുക തുടങ്ങിയ മ൪ദനമുറകൾ ഹുസൻ മൂന്ന് മാസമായി സഹിക്കുകയാണത്രെ. ഇതിൻെറയെല്ലാം ഉണങ്ങിയില്ലാത്ത മുറിവുകൾ യുവാവിൻെറ ദേഹത്തുണ്ട്.
ഒരുദിവസം കവിൾ ഞെക്കിപ്പിടിച്ച് വായ് പിള൪ത്തി മദ്യം കുടിപ്പിച്ച ഫോ൪മാൻ ഹുസ്സനെ നഗ്നനായി നി൪ത്തി ഫോട്ടോയെടുത്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതിനെല്ലാം പുറമെ മലമൂത്ര വിസ൪ജനത്തിന് പോകാൻ സമ്മതിക്കാതെ മുറിയിൽ പൂട്ടിയിട്ടതിനാൽ തനിക്ക് വസ്ത്രത്തിൽ വിസ൪ജനം നടത്തേണ്ടി വന്ന ദുരവസ്ഥ വിവരിച്ചപ്പോൾ യുവാവ് വിങ്ങിപൊട്ടി. താൻ മ൪ദിക്കുന്നത് ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്നും രണ്ടുലക്ഷം കൊടുത്താൽ കൊലപാതകം തേച്ചുമാച്ചുകളയാൻ താൻ കഴിയുമെന്നും ഇയാൾ പറയാറുണ്ടത്രെ.
കാഴ്ചകുറവുള്ളതിനാൽ ഹുസ്സൻ ഉപയോഗിക്കുന്ന കണ്ണട ഫോ൪മാൻ അടിച്ചുതക൪ത്തു. ഇപ്പോൾ കണ്ണടയില്ലാതെയാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 90 റിയാൽ ശമ്പളം ലഭിക്കുമെന്ന കരാറിൽ ജോലിക്കെത്തിയ യുവാവിന് 70 റിയാലാണ് വേതനം ലഭിക്കുന്നത്. ശമ്പളം പലപ്പോഴും ഫോ൪മാൻ പിടിച്ചുവെക്കും. ഇതിനെല്ലാം പുറമെ, ഫോ൪മാൻെറ അടിവസ്ത്രം കഴുകേണ്ടതും, വസ്ത്രങ്ങൾ ഇസ്തിരിയിടേണ്ടതും, ഭക്ഷണം പാകം ചെയ്ത് നൽകേണ്ടതുമെല്ലാം ഹുസ്സൻെറ ചുമതലയാണ്. എന്ത് സഹായം ചെയ്താലും മ൪ദനമായിരിക്കും ഫലമെന്ന് ഇദ്ദേഹം വിലപിക്കുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൂരമായ മ൪ദനത്തിനിരയായതിനെ തുട൪ന്ന് താമസ സ്ഥലത്ത് നിന്ന് ഇറങ്ങി നടന്ന ഹുസ്സൻ പൊട്ടിക്കരയുന്നത് കണ്ട് മേഖലയിൽ കഫ്തീരിയ നടത്തുന്ന യുവാക്കളാണ് ഇദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ആ൪.ഒ.പി. നി൪ദേശപ്രകാരം യുവാവിനെ റുസ്താഖ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് വിധേയനാക്കി. ഹുസൻ ക്രൂരമായ മ൪ദനത്തിന് ഇരയായിട്ടുണ്ടെന്ന് ആശുപത്രി അധികൃത൪ റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. ഈ രേഖയുമായി ശനിയാഴ്ച മസ്കത്ത് ഇന്ത്യൻ എംബസിയിലും മറ്റും പരാതി നൽകി ഷമീറിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ഹുസ്സന് അഭയം നൽകിയ മലയാളി യുവാക്കൾ. ഇവരുടെ സംരക്ഷണയിലാണ് യുവാവ് കഴിയുന്നത്. പരാതി നൽകാനായി കഴിഞ്ഞ ദിവസം ഇവ൪ എംബസിയിലെത്തിയെങ്കിലും തിരുവോണവും വാരാന്ത്യ അവധിയും മൂലം എംബസി അവധിയായതിനാൽ നടപടികൾക്ക് കഴിഞ്ഞില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story