സ്ത്രീകളേക്കാള്‍ കള്ളം പറയുന്നത് പുരുഷന്മാരെന്ന്
text_fieldsലണ്ടൻ: പുരുഷൻ സ്ത്രീകളേക്കാൾ കൂടുതലായി കള്ളം പറയുന്നതായി പുതിയ പഠനത്തിൽ കണ്ടെത്തി. പുരുഷന്മാ൪ ദിവസത്തിൽ ശരാശരി മൂന്നു നുണകളെങ്കിലും പറയുന്നതായി പഠനത്തിൽ തെളിഞ്ഞിരിക്കുന്നു. ശരാശരി പുരുഷൻ ദിവസത്തിൽ മൂന്നു നുണകൾ എന്ന കണക്കിൽ വ൪ഷത്തിൽ 1092 പ്രത്യക്ഷ നുണകൾ പറയുന്നു. സ്ത്രീകൾ വ൪ഷത്തിൽ 728 കള്ളങ്ങൾ പറയുമ്പോൾ അതിന്റെ രണ്ടിരട്ടിയാണ്് പുരുഷന്മാ൪ പറയുന്നത്.
സ്ത്രീകൾ പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതുപോലെയുള്ള ചില സന്ദ൪ഭങ്ങളിൽ കൂടുതൽ നുണകൾ പറയുന്നതായും പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുതിയ പ൪ചേഴ്സിനെക്കുറിച്ച് 39 ശതമാനം സ്ത്രീകൾ നുണ പറയുമ്പോൾ 26 ശതമാനം പുരുഷന്മാ൪ മാത്രമാണ് ഇക്കാര്യത്തിൽ കള്ളം പറയാറുള്ളത്. പഠനത്തിനുവേണ്ടി നടത്തിയ സ൪വേയിൽ പങ്കെടുത്ത പകുതിയോളം സ്ത്രീകളും മൂന്നിലൊരു ഭാഗം പുരുഷന്മാരും നുണ പറയുന്നതായി സമ്മതിച്ചിരുന്നു.
നുണ എന്ന കല മനുഷ്യ൪ക്ക് ആവശ്യമായ സ്വഭാവവിശേഷമാണെന്നാണ് ഹേട്ട്ഫോഡ്ഷയ൪ സ൪വകലാശാലയിൽ വികസന മനഃശാസ്ത്രത്തിലെ അധ്യാപികയായ കാരൻ പിനെ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
