ടാക്സി കാറുകള്‍ക്ക് പരിഷ്കരിച്ച നിയമം ഒക്ടോബറോടെ
text_fieldsറിയാദ്: യാത്രക്കാരുടെയും ടാക്സി ഡ്രൈവ൪മാരുടെയും സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്ന പുതിയ ടാക്സി നിയമം ഒക്ടോബറോടെ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ഇതോടെ വിമാനത്താവളം, ഷോപ്പിങ്മാൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് ടാക്സിക്കാ൪ക്ക് നിലവിലുള്ളത് പോലെ നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടുപോകാൻ കഴിയില്ല്ള. യാത്രക്കാ൪ ടാക്സി ഓഫീസിൽ വിളിച്ച് വാഹനം ആവശ്യപ്പെടുന്ന മുറക്ക് ബന്ധപ്പെട്ട ഓഫിസുകളാണ് യാത്രാ സൗകര്യം ഒരുക്കിനൽകുക. ടാക്സി ഓഫീസുകളിലിരുന്ന് വാഹനങ്ങളെ നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള പരിഷാകാരങ്ങളോടെയാണ് പുതിയ നിയമം. ടാക്സികാറുകൾ നിരീക്ഷിക്കാനും സ്ഥാനം അറിയാനുമുള്ള ഓട്ടോമാറ്റിക് സൗകര്യം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കണം. ഇത് മുഖേന വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിൻെറ ഇൻഫ൪മേഷൻ സെൻററുമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫ൪മേഷൻ സെൻററുമായും ബന്ധിപ്പിക്കും. വാഹനങ്ങളുടെ വേഗത, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ തുടങ്ങി ടാക്സി യാത്രയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ലഭ്യമാകും. ഇത് ഒരേസമയം യാത്രക്കാ൪ക്കും ഡ്രൈവ൪ക്കും സുരക്ഷിതത്വം ഉറപ്പ് നൽകുമെന്നാണ് വിലയിരുത്തൽ. സൗദിയിലെ എല്ലാ നഗരങ്ങളിലും പുതിയ നിയമം ബാധകമാകുമെന്നും ഇത് യാത്രക്കാരുടെയും ഡ്രൈവ൪മാരുടെയും സുരക്ഷ വ൪ധിപ്പിക്കുമെന്നും ഗതാഗത മന്ത്രി ജബ്റ അൽ സിറൈസിരി പ്രത്യാശ പ്രകടിപ്പിച്ചു. ഈ സൗകര്യം ഏ൪പ്പെടുത്താത്ത വാഹനങ്ങൾക്ക് ആദ്യഘട്ടത്തിൽ 200 റിയാലും രണ്ടാം ഘട്ടത്തിൽ 400 റിയാലും പിഴ ചുമത്തും. നിയമ ലംഘനം തുട൪ന്നാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.പുതിയ നിയമത്തിൽ ഡ്രൈവ൪മാരുടെ യൂണിഫോം വ്യവസ്ഥ ക൪ശനമാക്കും. യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യാൻ ആരോഗ്യ ശേഷിയുള്ളവരായിരിക്കണം ഡ്രൈവ൪മാ൪. വാഹനങ്ങളിൽ പുകവലിക്കാൻ പാടില്ലെന്ന ബോ൪ഡ് സ്ഥാപിച്ചിരിക്കണമെന്നും നി൪ദേശമുണ്ട്. സ്വദേശികൾക്ക് മാത്രമാണ് ടാക്സി കമ്പനികൾ ആരംഭിക്കാൻ അനുമതി. അംഗീകാരമുള്ള കമ്പനികൾ മുനിസിപ്പൽ ട്രാഫിക് വിഭാഗത്തിൻെറ നിബന്ധനകൾ പാലിക്കുന്ന അഡ്മിനിസ്ട്രേഷൻ ഓഫീസ് തുറക്കണം. വാഹനവും ഡ്രൈവറും ഇൻഷൂ൪ ചെയ്തിരിക്കണമെന്നും വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം കമ്പനിക്ക് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ലൈസൻസ് ലഭ്യമാകുന്നതിന് നിശ്ചയിച്ച മിനിമം വാഹനങ്ങളും കമ്പനിക്ക് ഉണ്ടായിരിക്കണം. വിവിധ നഗരങ്ങളുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിച്ചാണ് കമ്പനികൾക്ക് വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് നൽകുക. ഒക്കോബ൪ 22 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
