Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓണം കറുപ്പിച്ച് മഴ...

ഓണം കറുപ്പിച്ച് മഴ കനത്തു

text_fields
bookmark_border
ഓണം കറുപ്പിച്ച് മഴ കനത്തു
cancel

തിരുവനന്തപുരം: ജൂൺ,ജൂലൈ മാസങ്ങളിൽ മടിച്ചുനിന്ന മൺസൂൺ ഓണക്കാലത്ത് സജീവമായി. ആന്ധ്ര, ഒഡിഷ തീരത്ത് രൂപപ്പെട്ട ന്യൂനമ൪ദമാണ് മഴക്ക് കാരണം.
തിരുവോണനാളിൽ സംസ്ഥാനത്ത് മിക്കയിടത്തും കനത്ത മഴ പെയ്തു. അടുത്ത ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 45-55 കിലോമീറ്റ൪ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് മൺസൂൺ മഴയുടെ അളവിൽ 30 ശതമാനം കുറവ് ഇപ്പോഴുമുണ്ട്. 1778.1 മില്ലിമീറ്റ൪ മഴ ലഭിക്കേണ്ടയിടത്ത് 1240.8 മില്ലിമീറ്ററാണ് ലഭിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത് -41 ശതമാനം.
വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ കാഞ്ഞിരപ്പള്ളി, പൊന്നാനി എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത് -ഒമ്പത് സെന്റി മീറ്റ൪. കായംകുളം, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ ഏഴ് സെന്റിമീറ്ററും കോഴിക്കോട്, കൊടുങ്ങല്ലൂ൪, വൈത്തിരി എന്നിവിടങ്ങളിൽ ആറ് സെന്റിമീറ്ററും തിരുവനന്തപുരം, ചാലക്കുടി, ഇരിക്കൂ൪, കോന്നി എന്നിവിടങ്ങളിൽ അഞ്ച് സെന്റിമീറ്ററും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story