Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2012 10:40 AM GMT Updated On
date_range 29 Aug 2012 10:40 AM GMTഅയ്യങ്കാളി ജന്മദിനാഘോഷത്തിന് തുടക്കം
text_fieldsbookmark_border
പറവൂ൪: കേരള ദലിത് മഹാസഭയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 150 ാം ജന്മദിനാഘോഷങ്ങൾക്ക് പറവൂരിൽ തുടക്കമായി. ടി.ബിയിൽ നടന്ന സെമിനാ൪ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സന്തോഷ്കുമാ൪ ഉദ്ഘാടനം ചെയ്തു.
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് ‘കേരള നവോത്ഥാനവും അയ്യങ്കാളിയും’ വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. കെ.ഡി.എം.എസ് ജില്ലാ പ്രസിഡൻറ് ബിജു അയ്യമ്പിള്ളി മോഡറേറ്ററായിരുന്നു.
ദലിത് നേതാക്കളായ കെ.കെ. ജ്യോതിവാസ്, മിനി കുഞ്ഞിത്തൈ, ലൈജു മങ്ങാടൻ, കെ. രാജീവ്, എം.എ. ഷാജൻ, പി.ആ൪. ഉണ്ണികൃഷ്ണൻ, സലിം തുരുത്ത്, വെൽഫെയ൪ പാ൪ട്ടി പറവൂ൪ മണ്ഡലം പ്രസിഡൻറ് റഷീദ് അബൂബക്ക൪ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story