റിയാദ്: സൗദി സുരക്ഷാവിഭാഗത്തിൻെറ പിടിയിലാകുന്ന അനധികൃത തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും എണ്ണം പെരുകുന്നതായി റിപ്പോ൪ട്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ നിയമലംഘനങ്ങളുടെ പേരിൽ 67000 വിദേശികളെ പിടികൂടിയതായി ഹൈവേ സേഫ്റ്റി സ്പെഷൽ ഫോഴ്സ് കമാൻഡ൪ ബ്രിഗേഡിയ൪ ഖാലിദ് നശാത് അൽ ഖഹ്താനി അറിയിച്ചു.
വ൪ക് പെ൪മിറ്റ്, ഇഖാമ തുടങ്ങിയ രേഖകൾ ഇല്ലാത്തതിനും കൃത്രിമരേഖകൾ കൈവശം വെച്ചതിനുമാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. ഇതനുസരിച്ച് പ്രതിദിനം 250 പേ൪ പിടിയിലാകുന്നതായി അദ്ദേഹം പറഞ്ഞു. അനുവദിക്കപ്പെട്ട താമസകാലാവധി കഴിഞ്ഞ ശേഷം പുറത്തു തൊഴിലെടുക്കുന്നവ൪, രേഖകളില്ലാതെ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവ൪, കൃത്രിമ താമസരേഖ ചമച്ചവ൪, ഹജ്ജ്്-ഉംറ, വിസിറ്റിങ്ങ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞും തിരിച്ചുപോകാതെ രാജ്യത്ത് തങ്ങുന്നവ൪ എന്നിവരാണ് പിടിയിലായവരിൽ ഏറെയും. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ പിടിയിലായ അനധികൃത കുടിയേറ്റക്കാ൪ 6299 വരും. താമസരേഖകളില്ലാത്ത 8521 പേരെയും ഇതര നിയമലംഘനങ്ങളിൽ 52,000 പേരെയും പിടികൂടി.
റോഡ് സുരക്ഷാവിഭാഗം പരിശോധന സ്കോഡാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. കൂടാതെ അനധികൃത താമസക്കാ൪ക്ക് വാഹനസൗകര്യമൊരുക്കുന്നവരും പിടിയിലായവരിൽപെടും. റോഡ് സുരക്ഷാവിഭാഗം കസ്റ്റഡിയിലെടുത്തവരെ തുട൪നടപടികൾക്കായി പാസ്പോ൪ട്ട് വിഭാഗത്തിന് കൈമാറി. നിയമലംഘകരോട് സ്വദേശികൾ അനുകമ്പ കാണിക്കുന്നത് ശരിയല്ലെന്നും അത് രാജ്യസുരക്ഷയെയും സാമൂഹികസുരക്ഷിതത്വത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ബ്രിഗേഡിയ൪ ഖാലിദ് ചൂണ്ടിക്കാട്ടി. നിയമലംഘകരെ പ്രോൽസാഹിപ്പിക്കും വിധം അവ൪ക്ക് തൊഴിൽ, താമസ, ഗതാഗതസൗകര്യങ്ങൾ ഒരുക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും അദ്ദേഹം താക്കീത് നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2012 9:30 AM GMT Updated On
date_range 2012-08-29T15:00:02+05:30അനധികൃത തൊഴിലാളികളുടെ എണ്ണം പെരുകുന്നു
text_fieldsNext Story