വിശ്വവിജയികള്‍ക്ക് വിസ്മയ വരവേല്‍പ്
text_fieldsമുംബൈ: കൗമാര ക്രിക്കറ്റിന്റെ ലോകകപ്പ് ജയിച്ച് ആസ്ട്രേലിയയിൽ നിന്നെത്തിയ ഇന്ത്യൻ സംഘത്തിന് പ്രൗഢോജ്ജ്വല സ്വീകരണം. ചൊവ്വാഴ്ച ശിവാജി ഛത്രപതി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ താരങ്ങളെ വരവേൽക്കാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരാധകരുമുൾപ്പെടുന്ന വൻ ജനാവലി എത്തിയിരുന്നു. നേട്ടത്തിൽ അഭിമാനം തോന്നുന്നതായി ക്യാപ്റ്റൻ ഉൻമുക്ത് ചന്ദ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
ഞായറാഴ്ച നടന്ന അണ്ട൪19 ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഓസീസിനെ ആറു വിക്കറ്റിന് തക൪ത്തായിരുന്നു ഇന്ത്യയുടെ കിരീട ധാരണം. ട്രോഫിയുമായി ഉൻമുക്താണ് വിമാനത്താവളത്തിൽ നിന്ന് ആദ്യം പുറത്തേക്ക് വന്നത്. പിന്നാലെ സഹതാരങ്ങളുമെത്തി. ഇത്ര ഗംഭീരമായ വരവേൽപ് പ്രതീക്ഷിച്ചില്ലെന്ന് ക്യാപ്റ്റൻ പറഞ്ഞു. ഫൈനലിൽ സെഞ്ച്വറിയുമായി താൻ തിളങ്ങിയെങ്കിലും സീനിയ൪ ടീമിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീമിൽ അംഗമാണ്. അവിടെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷം കാണാമെന്ന് ഉൻമുക്ത് കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
