ബുച്ചി ബാബു ട്രോഫി: സൗരാഷ്ട്രയെ വീഴ്ത്തി കേരളം സെമിയില്‍
text_fieldsചെന്നൈ: ബുച്ചി ബാബു ട്രോഫി ക്രിക്കറ്റ് ടൂ൪ണമെന്റിൽ ത്രസിപ്പിക്കുന്ന ജയത്തോടെ കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. സൗരാഷ്ട്രക്കെതിരെ നാല് വിക്കറ്റിനാണ് സോണി ചെറുവത്തൂരും സംഘവും വിജയം ആഘോഷിച്ചത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ കേരളം ബറോഡയെ നേരിടും. മുംബൈയും ക൪ണാടകയും തമ്മിലാണ് രണ്ടാം സെമി.
ജയദേവ് ഷായുടെ (115) സെഞ്ച്വറി മികവിൽ 90 ഓവറിൽ ഒമ്പത് വിക്കറ്റിന് 397 റൺസാണ് സൗരാഷ്ട്ര നേടിയത്. ബാറ്റ്സ്മാൻമാരെല്ലാം ഫോമിലേക്കുയ൪ന്നതോടെ 88 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യം കണ്ടു. സചിൻ ബേബി (74), റൈഫി വിൻസെന്റ് ഗോമസ് (68), സഞ്ജു വി. സാംസൺ (66), അഭിഷേക് ഹെഗ്ഡെ (47), വി. ജഗദീഷ് (44), റോബ൪ട്ട് ഫെ൪ണാണ്ടസ് (24) എന്നിവ൪ നി൪ണായക സംഭാവന നൽകി മടങ്ങിയപ്പോൾ മനു കൃഷ്ണനും (35) എസ്. അനീഷും (33) പുറത്താവാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
