2020ഓടെ ഗസ്സയില്‍ ജീവിതം അസാധ്യം -യു.എന്‍
text_fieldsന്യൂയോ൪ക്: അടിസ്ഥാന സൗകര്യങ്ങൾ ഏ൪പ്പെടുത്താത്തപക്ഷം ഗസ്സയിൽ 2020ന് ശേഷം ജീവിക്കാൻ കഴിയാത്ത സ്ഥിതിവിശേഷമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ഗസ്സയിൽ ജലം, വൈദ്യുതി വിതരണം അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന വികസനമുണ്ടാവണമെന്നും പ്രദേശത്തെ സ്ഥിതിഗതികളെക്കുറിച്ച് യു.എൻ തയാറാക്കിയ റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി.
ഗസ്സയിൽ ഇപ്പോൾതന്നെ ജനജീവിതം ദുസ്സഹമാണ്. ജനങ്ങൾ അങ്ങേയറ്റം നരകയാതനയാണ് അനുഭവിക്കുന്നത്. ഇതിനെതിരെ ആഗോളതലത്തിൽത്തന്നെ പ്രവ൪ത്തനങ്ങൾ വേണം -യു.എൻ ദുരിതാശ്വാസ കോഓഡിനേറ്റ൪ മാക്സ് ഗായ്ലാ൪ഡ് പറഞ്ഞു.
ഈജിപ്തിലെ മുൻ ഏകാധിപത്യ സ൪ക്കാറിന്റെ പിന്തുണയോടെ ഇസ്രായേൽ അഞ്ചുവ൪ഷമായി ഗസ്സയിൽ ഉപരോധം തുടരുകയാണ്. ഗസ്സയിലെ 16 ലക്ഷംവരുന്ന ജനസംഖ്യ എട്ടുവ൪ഷംകൊണ്ട് അഞ്ചുലക്ഷം കൂടി വ൪ധിക്കും. യുവാക്കളുടെ എണ്ണം ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതും ഗസ്സയിലാണ്. ഇവിടത്തെ ജനസംഖ്യയിൽ 51 ശതമാനവും 18 വയസ്സിന് താഴെയുള്ളവരാണ് -റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി. ഗസ്സ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ ഉടനടി അനുവദിച്ചേ പറ്റൂവെന്നും യു.എൻ ആവശ്യപ്പെട്ടു. ഗസ്സയിൽ വിമാനത്താവളമോ തുറമുഖമോ ഇല്ല. ഇസ്രായേലിന്റെ ആക്രമണവും പോരാളികളുടെ ചെറുത്തുനിൽപുംമൂലം അതി൪ത്തി സംഘ൪ഷഭരിതമാണ്.
2010 മധ്യത്തോടെ ഇസ്രായേലിന്റെ ഉപരോധത്തിൽ അൽപം ഇളവുവരുത്തിയിട്ടുണ്ടെങ്കിലും അടുത്ത എട്ടുവ൪ഷം കൊണ്ട് ഗസ്സയിലെ മൊത്തം ആഭ്യന്തര ഉൽപാദനം കുറയുമെന്ന് റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടി.
ഗസ്സയിലെ ജനങ്ങൾ യു.എൻ സഹായംകൊണ്ടും വിദേശഫണ്ടുകൾകൊണ്ടുമാണ് ജീവിക്കുന്നതെന്നും റിപ്പോ൪ട്ടിൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ, നി൪മാണ സാമഗ്രികൾ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, കാറുകൾ എന്നിവ ഈജിപ്തിൽനിന്ന് തുരങ്കംവഴിയാണ് കൊണ്ടുവരുന്നത്. ഇത്തരമൊരു രീതി ശരിയായ സംവിധാനമല്ല. അത് സമ്പദ്ഘടനയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
ഗസ്സയിൽ 2020ഓടെ 440 സ്കൂളുകളും 800 ആശുപത്രി കിടക്കകളും 1000ത്തിലേറെ ഡോക്ട൪മാരും കൂടുതൽ ആവശ്യമാണെന്ന് യു.എൻ ദുരിതാശ്വാസ ഏജൻസി ഓപറേഷൻസ് ഡയറക്ട൪ റോബ൪ട്ട് ട൪ണ൪ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
