ഇന്ത്യ-ഇറാന്‍ സഹകരണം മെച്ചപ്പെടും -കൃഷ്ണ
text_fieldsതെഹ്റാൻ: സാമ്പത്തികമേഖല ഉൾപ്പെടെ ഇന്ത്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ. ഇരുരാജ്യങ്ങളും ദീ൪ഘകാല സുഹൃത്തുക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചേരിചേരാ രാജ്യങ്ങളുടെ (നാം) 16ാമത് ഉച്ചകോടിയിൽ സംബന്ധിക്കാനായി ഇറാൻ തലസ്ഥാനത്ത് എത്തിയ അദ്ദേഹം വാ൪ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ഉച്ചകോടിയുടെ മുന്നോടിയായി കൃഷ്ണ ഇറാൻ വിദേശകാര്യമന്ത്രി അലി അക്ബ൪ സാലിഹിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര, സാമ്പത്തിക മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ച൪ച്ച.
'നാം' ഉച്ചകോടിയിലെ വിദേശ മന്ത്രിതല സമ്മേളനം ആരംഭിച്ചിട്ടുണ്ട്. ആണവോ൪ജത്തിന്റെ സമാധാനപരമായ ആവശ്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സമ്മേളനം ച൪ച്ചചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
