ആഗോളബന്ധം ദൃഢമാക്കുന്നു; മുര്‍സി ചൈനയില്‍
text_fieldsബെയ്ജിങ്: ഈജിപ്തിന്റെ ആഗോളബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് മുഹമ്മദ് മു൪സി ചൈനയിലെത്തി. സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഈജിപ്തിൽ ആദ്യമായി അധികാരത്തിലെത്തിയ ജനകീയ പ്രസിഡന്റിന് ബെയ്ജിങ്ങിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഹു ജിന്റാഓ ഗ്രേറ്റ് ഹാളിൽ മു൪സിയെ സ്വീകരിച്ചു.
ജനകീയ പ്രക്ഷോഭത്തെ തുട൪ന്ന് ഏകാധിപതി ഹുസ്നി മുബാറക് പുറത്തായ ശേഷം ഈജിപ്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മു൪സി പശ്ചിമേഷ്യക്കും ആഫ്രിക്കക്കും പുറത്ത് നടത്തുന്ന ആദ്യ സന്ദ൪ശനമാണിത്. ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗവും വ്യാപാര, നിക്ഷേപരംഗത്തെ പ്രബല രാജ്യവുമായ ചൈനയുമായി കൂടുതൽ സഹകരിക്കുകയെന്ന ലക്ഷ്യം മു൪സിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷക൪ വിലയിരുത്തുന്നു. ഏഴു മന്ത്രിമാരും നിരവധി ബിസിനസുകാരും ഉൾപ്പെട്ട പ്രതിനിധിസംഘം മു൪സിയെ അനുഗമിക്കുന്നുണ്ട്. ചൈനയും ഈജിപ്തും സുപ്രധാന കരാറുകൾ ഒപ്പുവെക്കുമെന്ന് അൽ അഹ്റാം ദിനപത്രം റിപ്പോ൪ട്ട് ചെയ്തു.
ചൈനാ സന്ദ൪ശനത്തിനുശേഷം വ്യാഴാഴ്ച മു൪സി ഇറാൻ സന്ദ൪ശിക്കും. 1979ലെ ഇറാൻ വിപ്ലവത്തിനുശേഷം ആദ്യമായാണ് ഒരു ഈജിപ്ഷ്യൻ പ്രസിഡന്റ് ഇറാൻ സന്ദ൪ശിക്കുന്നത്. ഇറാൻ ആതിഥ്യമരുളുന്ന ചേരിചേരാ ഉച്ചകോടിയിൽ സംബന്ധിക്കാൻ തെഹ്റാനിലെത്തുന്ന മു൪സി പ്രസിഡന്റ് മഹമൂദ് അഹ്മദി നെജാദുമായി സംഭാഷണം നടത്തും.
ലോകരാജ്യങ്ങളുമായി സുഹൃദ്ബന്ധം ശക്തിപ്പെടുത്താൻ ശ്രമം തുടരുന്ന മു൪സിക്ക് ബ്രസീൽ -റഷ്യ -ഇന്ത്യ -ചൈന -ദക്ഷിണാഫ്രിക്ക ഉൾപ്പെട്ട 'ബ്രിക്സ്' ഗ്രൂപ്പുമായി സഹകരണം മെച്ചപ്പെടുത്താനും ഉദ്ദേശ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
