Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅനധികൃത പാര്‍ക്കിങ്ങ്:...

അനധികൃത പാര്‍ക്കിങ്ങ്: അരൂര്‍ ക്ഷേത്ര കവലയില്‍ അപകടങ്ങള്‍ പതിവാകുന്നു

text_fields
bookmark_border
അനധികൃത പാര്‍ക്കിങ്ങ്: അരൂര്‍ ക്ഷേത്ര കവലയില്‍ അപകടങ്ങള്‍ പതിവാകുന്നു
cancel

അരൂ൪: അരൂ൪ ക്ഷേത്ര ജങ്ഷനിലെ അനധികൃത ബസ് പാ൪ക്കിങ് മൂലം അപകടങ്ങൾ പതിവാകുന്നു.
തിങ്കളാഴ്ച രാവിലെയും ബൈക്ക് അപകടത്തിൽപെട്ട് ഒരാൾക്ക് പരിക്കേറ്റു. പനങ്ങാട് സ്വദേശി ശിവദാസൻെറ ബൈക്കാണ് ബസിനും ലോറിക്കും ഇടയിൽപെട്ടത്. ദേശീയപാതയിലേക്ക് കയറ്റി സ്വകാര്യബസുകൾ പാ൪ക്കുചെയ്യുന്നത് മൂലം മറ്റുവാഹനങ്ങൾക്ക് യാത്രാതടസ്സമുണ്ടാകുന്നു.
ബസ് കയറാൻ നിൽക്കുന്നവരും വഴിയോര കച്ചവടക്കാരും പഞ്ചായത്തോഫിസിന് മുന്നിലെ തിരക്കും വാഹനങ്ങളുമെല്ലാം ഗതാഗത സ്തംഭനം വരെ സൃഷ്ടിക്കുന്നുണ്ട്. ബസുകൾ പാ൪ക്കുചെയ്യുന്നതിന് നി൪ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് മീൻകച്ചവടമാണ് നടക്കുന്നത്.
കിഴക്കുഭാഗത്തെ ബസ്സ്റ്റോപ്പിൽ ബസുകൾ നി൪ത്താനും അനധികൃത പാ൪ക്കിങ് ഒഴിവാക്കാനും എ.ഐ.വൈ.എഫ് ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്തിന് മുന്നിലെ അനധികൃത പാ൪ക്കിങ് അവസാനിപ്പിക്കാൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story