നന്നാക്കിയ ഭാഗം വീണ്ടും തകര്‍ന്നു; ദേശീയപാതയില്‍ യാത്ര ദുസ്സഹം
text_fieldsആലപ്പുഴ: പുറക്കാട് മുതൽ ചേ൪ത്തലവരെ ദേശീയപാതയുടെ അവസ്ഥ ദയനീയം. വാഹനങ്ങൾ നിരനിരയായി ഒഴുകുന്ന ദേശീയ പാതയിൽ ഏത് നിമിഷവും അപകടം സംഭവിക്കാം.
ഓണമായതിനാൽ റോഡിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വ൪ധനയാണ്. അതിനാൽ പൊട്ടിത്തക൪ന്ന ദേശീയപാതയിലൂടെയുള്ള യാത്ര അപകടകരമായിരിക്കുകയാണ്. ജില്ലയിലെ 46 കിലോ മീറ്റ൪ ദേശീയപാത അറ്റകുറ്റപ്പണി നടത്തി എന്ന് കേന്ദ്ര ഊ൪ജ സഹമന്ത്രി കെ.സി. വേണുഗോപാൽ വിളിച്ചുചേ൪ത്ത യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥ൪ പറഞ്ഞിരുന്നു.
ഏതാനും ആഴ്ചകൾക്കു മുമ്പ് നന്നാക്കിയ ഭാഗങ്ങളിലെ ടാറും മെറ്റിലുമെല്ലാം മഴ പെയ്തപ്പോൾ ഒഴുകിപ്പോയി. ഈ ഭാഗങ്ങളിൽ വൻ കുഴികളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമ്പലപ്പുഴ പാൽക്കുളങ്ങര, വളഞ്ഞവഴി, നീ൪ക്കുന്നം, പുന്നപ്ര, പറവൂ൪, തിരുവമ്പാടി പ്രദേശങ്ങളിൽ കുഴികളിൽ വീഴാതെ വാഹനങ്ങൾക്ക് പോകാനാകാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവുകാഴ്ച.
മഴയില്ലാത്ത സമയത്ത് അറ്റകുറ്റപ്പണി നടത്തിയിട്ടും മഴ തുടങ്ങിയപ്പോൾ പൊട്ടിയട൪ന്നതിന് പിന്നിൽ പണിയിലെ കൃത്രിമമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ.സി. വേണുഗോപാൽ തന്നെ ആരോപിച്ചിരുന്നു. കുഴിയിൽ വീണ് തൻെറ നടുവൊടിഞ്ഞതായും മന്ത്രി പരാതി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആറ് തവണയാണ് വലിയ ചുടുകാട്, തിരുവമ്പാടി ജങ്്ഷനുകളിൽ മാത്രം അറ്റകുറ്റപ്പണി നടത്തിയത്. മിക്കയിടങ്ങളിലും വലിയ കുഴികൾ അതേപടി നിലനി൪ത്തി ചെറിയ കുഴികൾ മാത്രമാണ് അടച്ചത്. അതേസമയം, അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ നാട്ടുകാ൪ ഇടപെട്ട് മേൽനോട്ടം വഹിച്ച സ്ഥലങ്ങളിൽ നടത്തിയ അറ്റകുറ്റപ്പണികൾക്ക് ഇപ്പോഴും കുഴപ്പമില്ല. മഴ കഴിയാതെ അറ്റകുറ്റപ്പണികൾ നടത്താനാവില്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
