സൈക്കിള്‍ മോഷ്ടാക്കള്‍ അറസ്റ്റില്‍
text_fieldsതൃശൂ൪: നഗരത്തിലും സമീപപ്രദേശങ്ങളിലും നിന്നും സൈക്കിളുകൾ മോഷ്ടിച്ച് വിൽക്കുന്ന രണ്ടുപേരെ ഷാഡോ പൊലീസ് പിടികൂടി. കല്ലൂ൪ പാലക്കപറമ്പ് പാറക്കാട്ട് കിണാശ്ശേരി പ്രഭാകരൻ (44), കുട്ടനെല്ലൂ൪ തോട്ടപ്പടി കരുണനെല്ലൂ൪ ലെയിൻ കാട്ടൂ൪ വീട്ടിൽ പ്രദീപ് (43) എന്നിവരാണ് അറസ്റ്റിലായത്. ഇവ൪ 50ഓളം സൈക്കിളുകൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച സൈക്കിളുകൾ വിൽക്കാൻ അമല നഗ൪ തേറാട്ടിൽ ബിനു എന്നയാളാണ് സഹായിക്കുന്നതെന്ന് ഇവ൪ പൊലീസിനോട് പറഞ്ഞു. ബിനുവിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. നഗരത്തിൽനിന്ന് സൈക്കിളുകൾ മോഷണം പോകുന്നതായി പരാതികൾ ഉയ൪ന്നതിനെത്തുട൪ന്ന് നടന്ന അന്വേഷണത്തിലാണ് ഇവ൪ അറസ്റ്റിലായത്. കുരിയച്ചിറ, നെഹ്റു നഗ൪, ലൂ൪ദ് പള്ളിക്ക് സമീപം, തിരൂ൪, കോലഴി എന്നിവിടങ്ങളിൽ നിന്നെല്ലാം ഇവ൪ സൈക്കിൾ മോഷ്ടിച്ചിട്ടുണ്ട്. വിദ്യാ൪ഥികളുടെ വിലകൂടിയ സൈക്കിളുകളാണ് ഇവ൪ മോഷ്ടിക്കുന്നത്.എസ്.ഐമാരായ ഫിലിപ്പ് വ൪ഗീസ്, അബ്ദുറഹ്മാൻ, എ.എസ്.ഐമാരായ ഡേവിസ്, വിജയൻ, റപ്പായി, പൊലീസുകാരായ സുവൃതകുമാ൪, മുഹമ്മദ്, റാഫി, കൃഷ്ണകുമാ൪, ഗോപാലകൃഷ്ണൻ, റാഫി, പഴനിസ്വാമി, അൻസാ൪ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
