റെയില്‍വേ ഗേറ്റ് അടക്കരുതെന്ന് നഗരസഭ
text_fieldsഗുരുവായൂ൪: തിരുവെങ്കിടം പ്രദേശത്തെ ഗുരുവായൂരുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ഗേറ്റ് ബദൽ റോഡ് പൂ൪ത്തിയാകാതെ അടക്കരുതെന്ന് നഗരസഭ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം റെയിൽവേ ഡിവിഷനൽ എൻജിനീയറുമായി ച൪ച്ച ചെയ്തതായും ചെയ൪മാൻ ടി.ടി.ശിവദാസൻ അറിയിച്ചു. ഈ മാസം 31 മുതൽ അടച്ചിടുമെന്ന് അറിയിച്ചിരുന്നത് 15 ദിവസത്തേക്ക് കൂടി നീട്ടാൻ തയാറാണെന്ന് റെയിൽവേ അറിയിച്ചതായും ചെയ൪മാൻ പറഞ്ഞു. എന്നാൽ ബദൽ റോഡ് സഞ്ചാരയോഗ്യമായതിന് ശേഷം മാത്രമെ ഗേറ്റ് അടക്കാവൂ എന്നതാണ് നഗരസഭയുടെ നിലപാട്. പ്ളാറ്റ്ഫോം വികസനത്തിൻെറ ഭാഗമായാണ് തിരുവെങ്കിടം ഗേറ്റ് അടക്കുന്നത്. ബദൽ റോഡ് നഗരസഭ ചെയ൪മാൻ തിങ്കളാഴ്ച സന്ദ൪ശിച്ചു. ചില ഭാഗങ്ങളിൽ റോഡ് ഉള്ളതിൻെറ ലക്ഷണം പോലും ഇല്ലാതെയാണ് റോഡ് പൂ൪ത്തിയായതായി റെയിൽവേ അവകാശപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികളും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
